ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂട്

Breaking News Global

ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂട്
ലണ്ടന്‍ ‍: 2015ന്റെ തുടര്‍ മാസങ്ങളിലും 2016ലും ലോകത്തെ കാത്തിരിക്കുന്നത് കടുത്ത് ചൂട്.

 

ഹരിതഗൃഹ വാതകങ്ങള്‍ കാലാവസ്ഥയില്‍ അദൃശ്യമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതും ‘എല്‍ നിനോ’ എന്ന പ്രതിഭാസവുമാണ് ചൂട് കൂടുന്നതിന് പ്രധാന കാരണമെന്ന് ബ്രിട്ടനിലെ കാലാവസ്ഥാ വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു.

 

ശാന്ത സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അകാരണമായി ചൂടു പിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. 1950 നു ശേഷമുളള കടുത്ത എല്‍ നിനോയാണ് ഇപ്പോഴത്തേതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

 

ദക്ഷിണാഫ്രിക്ക, ഏഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് ഇതിന്റെ ഫലം. ഇപ്പോഴത്തെ കടുത്ത ചൂട് ഹരിതഗൃഹ വാതകങ്ങളുടെ പ്രവര്‍ത്തനഫലമാണെന്ന് കാലാവസ്ഥാ വിഭാഗം സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ ബെല്‍ക്കര്‍ പറഞ്ഞു.

 

അന്തരീക്ഷത്തിലെ ഉയര്‍ന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിദ്ധ്യം, എല്‍നിനോ പോലുള്ള സമുദ്രത്തിലെ പ്രതിഭാസങ്ങള്‍ എന്നിവ ചേര്‍ന്നാണ് ചൂട് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്.

1 thought on “ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂട്

Leave a Reply

Your email address will not be published.