റേഡിയോ പ്രക്ഷേപണങ്ങള്‍ ഉത്തര കൊറിയന്‍ ജനതയുടെ ഹൃദയത്തില്‍ ബൈബിളാണ്
ക്രൂരതയുടെ തടവറയായ ഉത്തരകൊറിയയില്‍ ജനങ്ങള്‍ക്കിടയില്‍ ദക്ഷിണ കൊറിയന്‍ അതിര്‍ത്തികള്‍ വഴി ക്രിസ്ത്യന്‍ പ്രക്ഷേപണം നടത്തി വരികയാണ് മിഷന്‍ നെറ്റ് വര്‍ക് ന്യൂസ് എന്ന മിഷന്‍ സംഘടന.
ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കും ആരാധനകള്‍ക്കും നിരോധനമുള്ള ഉത്തരകൊറിയയില്‍ പതിനായിരക്കണക്കിനു ക്രൈസ്തവര്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നുണ്ടെന്നാണ് വിവരം.
ഇവര്‍ക്കായി ഒരു സമ്പൂര്‍ണ്ണ ബൈബിളോ മറ്റ് ക്രൈസ്തവ പുസ്തകങ്ങളോ എത്തിക്കുക അസാദ്ധ്യമാണ്. അതിനാല്‍ അവര്‍ക്കിടയിലേക്ക് ദൈവവചനം എത്തിക്കുന്നത് റേഡിയോ പ്രക്ഷേപണം വഴിയാണ്.
ഇത് വാസ്തവത്തില്‍ ഉത്തരകൊറിയക്കാര്‍ക്കുള്ള ബൈബിളാണ്. പ്രമുഖ മിഷന്‍ പ്രവര്‍ത്തകന്‍ ടോഡ് നെറ്റില്‍ടണ്‍ പറയുന്നു. റേഡിയോ ബ്രോഡ്കാസ്റ്റ് ക്രിസ്ത്യന്‍ സാക്ഷ്യങ്ങള്‍ പങ്കിടുന്നു.
സുവിശേഷവും ദൈവവചന പ്രോഗ്രാമുകളും പതിവായി ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുന്ന മറ്റൊരു പ്രൊജക്ട് ബലൂണ്‍ വിക്ഷേപണങ്ങളാണ്.
വലിയ ബലൂണുകളില്‍ ഹൈഡ്രജന്‍ നിറച്ച് ഇതില്‍ ബൈബിളുകളും ക്രൈസ്തവ പുസ്തകങ്ങളും വഹിച്ച് ഉത്തരകൊറിയന്‍ മണ്ണിലേക്ക് അയയ്ക്കുന്നു. അദ്ദേഹം പറയുന്നു.
ഉത്തരകൊറിയന്‍ ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലുമായി ഏകദേശം 30,000 ക്രൈസ്തവര്‍ നരകയാതന അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ പേരിലാണ് വര്‍ഷങ്ങളായി പീഢനം അനുഭവിക്കുന്നത്.
പരസ്യമായി പീഢിപ്പിക്കുന്നതും വധശിക്ഷ നടപ്പിലാക്കുന്നതും ഉത്തരകൊറിയയില്‍ പതിവു കാഴ്ചകളാണ്. ദൈവജനം പ്രാര്‍ത്ഥിക്കുക.

