ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു

ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു

Breaking News Middle East

ഇറാനില്‍ ഇസ്ളാം മതം വിട്ട് ക്രിസ്താനിയായ 5 പേര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചു

ടെഹ്റാന്‍: ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ 5 പുരുഷന്മാര്‍ക്ക് ഒമ്പത് മാസം മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ കുര്‍ദ്ദുകള്‍ക്കുവേണ്ടി വാദിക്കുന്ന ഹെന്‍ഗ്രാവ് മനുഷ്യാവകാശ ഗ്രൂപ്പാണ് ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച തടവു ശിക്ഷയെക്കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

എന്നാല്‍ ആരോപണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 5 പുരുഷന്മാരും ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തു മതത്തിലേക്ക് കടന്നു വന്നവരാണ്.

ഇറാന്‍ ഇസ്ളാമിക് റിപ്പബ്ളിക് ജുഡിഷ്യറി യാസിന്‍ മൌസവിക് 15 വര്‍ഷവും നസ്റല്ല മൌസവി, ബിജാന്‍ ഗൊലിസാദെ, ഇമാന്‍ സലേഹി എന്നിവര്‍ക്ക് അഞ്ച് വര്‍ഷവും, സെഹ് റാസ് ഷ ഹബാസിക്ക് ഒമ്പതു മാസവുമാണ് തടവു ശിക്ഷ വിധിച്ചത്.

ഇറാനില്‍ ഇസ്ളാമില്‍നിന്ന് പരിവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്ക് സഹിഷ്ണതയുടെ മുഖം പോലുമില്ല. ഇസ്ളാമില്‍നിന്നും ക്രിസ്ത്യാനിത്വത്തിലേക്കുള്ള പരിവര്‍ത്തനം ഇറാനില്‍ നിയമ വിരുദ്ധമാണ്.

മതം മാറിയ ആരെയും പിടകൂടി ജയിലിലടയ്ക്കാം. ഇസ്ളാമിനെയും ഇറാനിലെ ഇസ്ളാമിക സര്‍ക്കാരിനെയും തുരങ്കം വയ്ക്കാനുള്ള പാശ്ചാത്യരുടെ ശ്രമമായാണ് സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ കാണുന്നത്. അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പറയുന്നു.

ഇതിനര്‍ത്ഥം ഈ ഹൌസ് ചര്‍ച്ചില്‍ അംഗമാണെന്ന് കണ്ടെത്തുന്ന ആര്‍ക്കും ദേശീയ സുരക്ഷയ്ക്കെതിരായ കുറ്റകൃത്യം ചുമത്തപ്പെടാം.

അത് നീണ്ട ജയില്‍ ശിക്ഷയ്ക്ക് ഇടയാക്കും. ഓപ്പണ്‍ ഡോര്‍സ് വ്യക്തമാക്കുന്നു.