ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു

ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു

Breaking News India

ഛത്തീസ്ഗഢും തീവ്രമായ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നു

മതം മാറുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ സംജാതമാക്കാന്‍ മദ്ധ്യ ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പകരം ഉത്തര്‍പ്രദേശിലേതുപോലെ തീവ്രമായ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാനാണ് തയ്യാറാകുന്നത്. “നിര്‍ബന്ധിത മതപരിവര്‍ത്തനം” നടത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദിഷ്ട നിയമം ആവശ്യപ്പെടുന്നു.

ഒരു പ്രത്യോക മതത്തിന്റെ അനുയായിയുടെ അഭ്യര്‍ത്ഥന പ്രകാരം ആളുകള്‍ ആ മതം സ്വീകരിക്കുകയും അവരുടെ ആരാധനാ രീതി സ്വീകരിക്കുന്നതിലൂടെ ആ മതത്തിന്റെ അനുയായികള്‍ എന്നു സ്വയം വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിനാല്‍ മുഴുവന്‍ പരിവര്‍ത്തന പ്രക്രീയയും ഒരു നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

ഈ നിയമത്തിനു പുറത്ത് ആരെങ്കിലും മതം മാറിയാല്‍ പുതിയ മതം നിയമപരമായി അംഗീകരിക്കപ്പെടില്ല. പ്രലോഭിപ്പിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ മറ്റൊരാളെ മതം മാറ്റിയ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളില്‍ തദ്ദേശീയരെ മതം മാറ്റുന്നു എന്ന ആരാപണം നിലനില്‍ക്കുന്നുണ്ട്. ഈ ആരോപണം വിവാദങ്ങളും സൃഷ്ടിക്കുന്നു. 2023-ല്‍ ബസ്തറിലെ നാരായണ്‍പൂര്‍ പ്രദേശത്ത് മതപരിവര്‍ത്തനം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

ഇക്കാരണങ്ങളാലും സര്‍ക്കാര്‍ 2024-ന്റെ തുടക്കത്തില്‍ മതപരിവര്‍ത്തനം സംബന്ധിച്ച ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനവും ശക്തവുമായ ഒരു നിയമം രൂപീകരിക്കണം എന്ന ചിന്തയുണ്ടായിരുന്നു.

ഇപ്പോള്‍ നിയമം യഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. പുതിയ നിയമം തയ്യാറാക്കിയവര്‍ ഏകദേശം 10 സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങള്‍ പരിഗണിച്ചു. ഇതില്‍ ഈ നിയമങ്ങളില്‍ യു.പിയിലേതാണ് കര്‍ശനമായ നിയമങ്ങള്‍.

യു.പിയിലെ നിയമം മാതൃകയാക്കിയാണ് ഛത്തീസ്ഗഢിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഛത്തീസ്ഗഢില്‍ 1968 മുതല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുണ്ട്.

ഈ നിയമം ഭേദഗതി ചെയ്ത് ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.