ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

Articles Health

ഗ്യാസ്ട്രബിള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
പ്രായമാകുന്തോറും നമ്മെ അലട്ടുന്ന ഒരു രോഗമാണ് ഗ്യാസ് ട്രബിള്‍ അഥവാ വായൂക്ഷോഭം. നമുക്കുതന്നെ നിയന്ത്രിക്കാവുന്നതേയുള്ളു ഇത്.

അധികം വിശപ്പിനിടയില്ലാത്ത സമയത്ത് തന്നെ ഭക്ഷണം കഴിക്കണം.
ലഹരി പാനീയങ്ങള്‍ കടുപ്പവും ചൂടുമുള്ള കാപ്പി/ചായ എന്നിവ കഴിവതും ഒഴിവാക്കുക.
ഉപ്പ് പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
ഒരേ ഇരുപ്പില്‍ത്തന്നെ കുറേ നേരം ഇരിക്കരുത്
ധാരാളം നാരുള്ളതും, എളുപ്പം ദഹിക്കുന്നതുമായ ആഹാരം, പുളി ഇല്ലാത്ത പഴങ്ങള്‍ ‍, അസ്വസ്ഥത ഉണ്ടാക്കാത്ത പച്ചക്കറികള്‍ എന്നിവ കഴിച്ച് മലബന്ധത്തെ അകറ്റി നിര്‍ത്തുക.
നന്നായി വേവിച്ചതും ശുചിയായതും അധികം കൊഴുപ്പും മസാലയും മറ്റും ചേര്‍ക്കാത്തതുമായ ആഹാരം മാത്രം കഴിക്കുവാന്‍ ശ്രദ്ധിക്കുക.
ആഹാരം കഴിച്ചയുടനേ കിടക്കുകയോ, ഉറങ്ങുകയോ ചെയ്യരുത്. ഉടനെതന്നെ വ്യായാമവും ചെയ്യരുത്.
വൃക്കകള്‍ക്ക് തകരാര്‍ ഇല്ലാത്തവര്‍ ഒരു ദിവസം 4 ലിറ്റര്‍ വെള്ളം കുടിക്കുക.