മതനിന്ദാ കേസ്: രണ്ട് പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ നഴ്സുമാര്‍ക്ക് ജയില്‍ മോചനം

മതനിന്ദാ കേസ്: രണ്ട് പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ നഴ്സുമാര്‍ക്ക് ജയില്‍ മോചനം

Breaking News Top News

മതനിന്ദാ കേസ്: രണ്ട് പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ നഴ്സുമാര്‍ക്ക് ജയില്‍ മോചനം
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടു ക്രിസ്ത്യന്‍ നഴ്സുമാര്‍ക്ക് ജയില്‍ മോചനം.

പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് സിവില്‍ ആശുപത്രിയിലെ നഴ്സുമാരായ മറിയം ലാല്‍ ‍, നഴ്സ് വിദ്യാര്‍ത്ഥിനിയായ നവീശ് അരൂജ് എന്നിവര്‍ക്കാണ് ഫൈസലാബാദ് അഡീഷണല്‍ സെക്ഷന്‍ ജഡ്ജി

ഷഹസാദ് അഹമ്മദ് ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ഓരോ ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിലാണ് കോടതി നടപടി.
ഏപ്രില്‍ മാസമാണ് കേസുണ്ടായത്.

ഇരുവരും ഖുറാനെ അപമാനിച്ചു സംസാരിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ആശുപത്രിയില്‍വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ഖുറാനെ അപമാനിച്ചു സംസാരിച്ചു എന്ന പേരില്‍ ഇരുവര്‍ക്കുമെതിരെ ആക്രമണം നടത്തിയിരുന്നു. ഒരു മുസ്ളീമിന്റെ കത്തിയാക്രമണത്തിനും ഇവര്‍ ഇരയായിരുന്നു.

അത്ഭുതകരമായാണ് അന്ന് രക്ഷപെട്ടത്. പോലീസ് അറസ്റ്റു ചെയ്ത് നഴ്സുമാരെ കോടതിയില്‍ ഹാജരാക്കി. ഖുറാനെ അപമാനിച്ചാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വിവാദമായ മതനിന്ദാ നിയമം മൂലം രാജ്യത്ത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാറില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.