അഫ്ഗാനിസ്ഥാന്‍ ഗുഹയില്‍നിന്നു കണ്ടെടുത്ത പുരാതന ഹീബ്രു പുസ്തകം പ്രദര്‍ശനത്തിനു വച്ചു
അഫിഗാനിസ്ഥാനില്‍നിന്നും കണ്ടെത്തിയ ഏറ്റവും പഴക്കം ചെന്ന യഹൂദ പുസ്തകങ്ങളിലൊന്ന് യു.എസിലെ വാഷിംഗ്ടണ്‍ ബൈബിള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി അനാച്ഛാദനം ചെയ്തു.
1300 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്ന അഫ്ഗാന്‍ ആരാധനാ ക്രമം എന്നറിയപ്പെടുന്ന ഈ പുസ്തകം പുരാതന സില്‍ക്ക് റോഡ് വ്യാപാര റൂട്ടിലെ അവശിഷ്ടമായ ഒരു ഗുഹയില്‍നന്നുമാണ് കണ്ടെത്തിയത്.
പുസ്തകത്തിന് അഞ്ച് ഗുണം അഞ്ച് ഇഞ്ചാണ് വലിപ്പം. ഇതില്‍ ബൈബിളിലെ പഴയനിയമത്തിലെ ഭാഗങ്ങളെ ഉദ്ധരിച്ചുള്ള പ്രാര്‍ത്ഥനകളും കവിതകളുമാണുള്ളത്. കൂടാതെ പെസഹാ സമയത്ത് സെഡറില്‍ പാരായണം ചെയ്ത ഹഗ്ഗദായുടെ ഏറ്റവും പഴക്കം ചെന്ന പതിപ്പാണിത്. പെസഹാ ഹഗ്ഗദാ നിഗൂഢമായി തലകീഴായാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം ബൈബിള്‍ മ്യൂസിയം വിശുദ്ധ വാക്കുകള്‍: ആദ്യകാല എബ്രായ പുസ്തകം വെളിപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍ ഒരു പുതിയ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം നടത്തിയരുന്നു.
സെപ്റ്റംബര്‍ 24-ന് ആരംഭിച്ച പ്രദര്‍ശനം 2025 ജനുവരി വരെ മ്യൂസിയത്തില്‍ തുടരും. ഇവിടം കഴിഞ്ഞാല്‍ ന്യുയോര്‍ക്കിലെ യഹൂദ ദൈവശാസ്ത്ര സെമിനാരി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കും. പുസ്തകത്തിലെ പ്രാര്‍ത്ഥനകളും കവിതകളും ഹീബ്രു ബൈബിളില്‍നിന്നുള്ളതാണ്.
ആയിരക്കണക്കിനു വര്‍ഷങ്ങളായി ക്രിസ്താനികളും യഹൂദരും മുസ്ളീങ്ങളും സുരക്ഷിതരായി അഫ്ഗാനിസ്ഥാനില്‍ സഞ്ചരിക്കുന്നു. അഫ്ഗാന്‍ ജനതയുടെ ദയയും ആതിഥ്യ മര്യാദകളും സില്‍ക്ക് റോഡിലേക്കു യാത്രക്കാരെ ആകര്‍ഷിക്കുന്നു.
ബൈബിള്‍ ഹീബ്രു കത്തെഴുത്തു പ്രതികളുടെ അസ്സോസ്സിയേറ്റ് ക്യുറേറ്ററും പുതിയ പ്രദര്‍ശനത്തിന്റെ ക്യുറേറ്ററുമായ ഹെര്‍ഷല്‍ ഹെപ്ളര്‍ പറഞ്ഞു.
1997-ല്‍ ഒരു ഹസാര മനുഷ്യന്‍ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തതാണ് ഈ അമൂല്യ പുസ്തകം. അഫ്ഗാനിസ്ഥാനിലെ വംശീയ ന്യൂനപക്ഷമാണ് ഹസാരന്‍. 2001 വരെ പുസ്തകം സംരക്ഷിച്ചു. 2013-ല്‍ ഹോബി ലോബി ശൃംഖലയുടെ ഉടമകള്‍ ഈ പുസ്തകം വാങ്ങി.
അതിന്റെ ഉള്ളടക്കം എന്തെന്ന് അറിയുന്ന ഹോബി ലോബി ഉടമകള്‍ 2015-ല്‍ ഇത് മ്യൂസിയത്തിന് നല്‍കുകയും ചെയ്തു.

