ജയില് സുവിശേഷീകരണം; 300 തടവുകാര് യേശുവിനായി സമര്പ്പിച്ചു
യു.എസിലെ പ്രമുഖ ജയില് സുവിശേഷീകരണ മിഷന് സംഘടനയായ ഗോഡ് ബിഹൈന്ഡ് ബാര്സ്-ന്റെ പ്രവര്ത്തന ഫലമായി 300 തടവുകാര് രക്ഷിക്കപ്പെടുകയും 50 പേര് സ്നാനമേല്ക്കുകയും ചെയ്തു.
അടുത്തിടെ ലൂസിയാനയിലെ അംഗോളയില്, പെനിറ്റന്ഷ്യറിയില് നടന്ന ഒരു വിപുലമായ മിഷന് സമ്മേളനത്തില് ലൂസിയാനയിലെ ഒമ്പത് ജയിലുകളില് നിന്നുള്ള സ്ത്രീകളെയും പുരുഷന്മാരെയും ക്ഷണിച്ചു.
സംഘടന പറയുന്നതനുസരിച്ച് ആയിരത്തോളം ജയില് അന്തേവാസികള് സമ്മേളനത്തില് എത്തി. ആത്മീക സന്ദേശവും പരിശുദ്ധ്താമാവിന്റെ പ്രവര്ത്തിയും മൂലം സ്ത്രീകളും പുരുഷന്മാരുമായ 300 പേര് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതായി സാക്ഷ്യം പങ്കുവെച്ചു.
തുടര്ന്ന് ഇവരില് 50 പേരോളം പിന്നീട് സ്നാനമേറ്റു. ഗ്രാമി അവാര്ഡ് ജേതാവായ ലോറന് ഡെയ്ഗിള് ഔട്ട്റീച്ചില് ആത്മീക ആരാധനയ്ക്കു നേതൃത്വം നല്കി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ഹൃദയത്തില് ദൈവവചനം ആഴ്ന്നിറങ്ങി.
അംഗോള എന്നു അറിയപ്പെടുന്ന ലൂസിയാന സ്റ്റേറ്റ് പെനിറ്റന്ഷ്യറി ജയില് യു.എസിലെ ഏറ്റവും വലിയ അതി സുരക്ഷാ ജയിലാണ്. അംഗോളയില് തടവുശിക്ഷ അനുഭവിക്കുന്നവരുള്പ്പെടെ ജയില് സംവിധാനത്തിനുള്ളിലെ 2.3 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനുള്ള ദൌത്യത്തിലാണ് ഗോഡ് ബിഹൈന്ഡ് ബാര്സ്: ഞങ്ങള് ജയിലുകളില് സാറ്റലൈറ്റ് കാമ്പസുകള് സൃഷ്ടിക്കുന്നു.
തടവുകാരെ യേശുവിനു പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുഴുവന് ദൌത്യവും.
ഗോഡ് ബിഹൈന്ഡ് ബാര്സ് ഇന്നൊവേഷന് ഡയറക്ടര് ഐസക് ഹോള്ട്ട് പറഞ്ഞു., ഡെയ്ഗിള്, ബ്രാന്ഡന് ലേക്ക്, നവോമി റെയ്ന്, കിര്ക്ക് ഫ്രാങ്ക്ലിന് തുടങ്ങിയവര് നേതൃത്വം നല്കിയ ആത്മീക മീറ്റിംഗില് സാഡി റോബോട്ട്സണ്, റസ്സല് വില്സണ് തുടങ്ങിയവര് പ്രസംഗിച്ചു.
2009-ല് തുടങ്ങിയ സുവിശേഷ പ്രവര്ത്തനങ്ങളില് 10 ലക്ഷത്തോളം തടവുകാര് രക്ഷിക്കപ്പെടുകയും 10,000 ത്തിലധികം സ്നാനങ്ങള് നടത്തിയതായും ജിബിസിയുടെ സിഇഒ ജേക്ക് ബോഡിന് പറഞ്ഞു.
ഈ സമ്മേളനത്തോടനുബന്ധിച്ച് ഒരു ജയില് സുരക്ഷാ ഉദ്യോഗസ്ഥന് ഉള്പ്പെടെയുള്ള 58 പേരാണ് സ്നാനപ്പെട്ടത്. അംഗോള സമ്മേളനത്തില് തടവുകാരുടെ ആത്മീയ സമര്പ്പണവും അനുതാപവും അവരുടെ കണ്ണീരുകളില് ദൃശ്യമായത് ഞങ്ങള് കാണുവാനിടയായി. അദ്ദേഹം പറഞ്ഞു.

