കോഴിയാണോ മുട്ടയാണോ ആദ്യം: ഗവേഷകരുടെ കണ്ടെത്തലും ബൈബിളും
പതിറ്റാണ്ടുകളായി പലരും തര്‍ക്കിക്കുന്നയൊരു വിഷയമാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം.
ഇതിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ കൊലപാതകം വരെയുണ്ടായിട്ടുണ്ടത്രെ. മദ്യപാനത്തിനിടെ ഒരാള്‍ കോഴി ആദ്യമുണ്ടായതെന്നും സുഹൃത്ത് മുട്ടയാണെന്നും തര്‍ക്കിച്ചു. ഒടുവില്‍ ഒരാളെ മറ്റെയാള്‍ കുത്തിക്കൊന്നു.
ചിലര്‍ ആകാംഷയോടെ കാത്തിരുന്ന ഈ ചോദ്യത്തിനു ഉത്തരമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. അവരുടെ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടു പ്രകാരം കോഴികള്‍ രൂപപ്പെടുന്നതിനു ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് മുട്ടകള്‍ പരിണമിച്ചു എന്നാണ് വാദം.
ജന്തു ശാസ്ത്ര റിപ്പോര്‍ട്ടറും ഇന്‍ഫിനിറ്റ് ലൈഫിന്റെ രചയിതാവുമായ ജൂള്‍സ് ഹോവാര്‍ഡ, ആദ്യത്തെ മുട്ട ജീവന്റെ ഉത്ഭവവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. ആദ്യകാല മുട്ടകള്‍ ഇന്ന് നമുക്ക് അറിയാവുന്നതില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
ഇത് ജെല്ലിഫിഷോ, പുഴുക്കളോ പോലുള്ള കടല്‍ ജീവികളായിരിക്കാം. മൃഗങ്ങള്‍ കരയില്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പു തന്നെ മുട്ടകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് കോഴിക്കു മുമ്പാണ് മുട്ടകള്‍ വന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഫ്രീന്‍ഡോര്‍സ് യൂണിവേഴ്സിറ്റിയിലെ പാലിയോളജിസ്റ്റ് ഡോ. എല്ലെന്‍ മുതല്‍ ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു. ഇതു മാത്രമല്ല, കോഴികള്‍ മുട്ടയില്‍നിന്നല്ല മറിച്ച് കാട്ടുപക്ഷികളില്‍നിന്നാണ് ഉണ്ടായതെന്നു അഭിപ്രായപ്പെടുന്ന പുതിയ പഠനങ്ങള്‍ പ്രകാരം തെക്കു കിഴക്കന്‍ ഏഷ്യയില്‍ 1250 ബിസിക്കും 1650 ബിസിക്കും ഇടയില്‍ കോഴിയെ വളര്‍ത്താന്‍ തുടങ്ങിയത്രെ.
മാത്രമല്ല ജൂറാസിക് കാലഘട്ടത്തില്‍ കടുപ്പമുള്ള മുട്ടകള്‍ ആണത്രെ ഈ കോഴികള്‍ ഇട്ടിരുന്നത്. എന്തായാലും പരിണാമ കാഴ്ചപ്പാടില്‍ കോഴികതള്‍ക്കു മുമ്പേ മുട്ടകള്‍ വന്നു എന്നാണ് ഇപ്പോള്‍ ഇതുപോലുള്ള ഗവേഷകര്‍ വാദിക്കുന്നത്.
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത വാദങ്ങള്‍ വിശ്വസിക്കുന്നതുപോലെ ചിലര്‍ ഇത്തരം വാദഗതികളെ വിശ്വസിക്കുന്നു എന്നതാണ് രസകരം.
എന്നാല്‍ വിശുദ്ധ ബൈബിള്‍ ഈ വാദഗതിയെ വിവരിക്കുന്നത് ദൈവത്തിന്റെ സൃഷ്ടിപ്പില്‍ മനുഷ്യന്‍ ഒഴികെ പ്രകൃതിയെയും ചരാചരങ്ങളെയും സസ്യങ്ങള്‍ ഉള്‍പ്പെടയുള്ള സകലത്തെയും ജന്തുക്കളെയും ഉണ്ടാകട്ടെ എന്നു കല്‍പ്പിക്കുകയുണ്ടായി.
ദൈവവചനം അതില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എല്ലാത്തരം ജീവജന്തുക്കളെയും പറവജാതികളെയും സൃഷ്ടിച്ചു എന്നാണ് നാം വായിക്കുന്നത്. മറിച്ച് ഇവയുടെ മുട്ടകള്‍, കുഞ്ഞുങ്ങള്‍ ആദ്യം ഉണ്ടാകട്ടെ എന്നല്ല ദൈവം പറഞ്ഞത്.
അതായത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവജാലങ്ങളെയാണ് ദൈവം സൃഷ്ടിച്ചത്. ഇത് ഇന്നു മനസ്സിലാക്കാന്‍ ഒരു ഗവേഷണം നടത്തേണ്ട ആവശ്യമില്ല എന്നു ചുരുക്കം.