‘ദി ചോസണ്‍’ സിനിമ ആഗോള സുവിശേഷീകരണം നടത്തുന്നു; 600 ഭാഷകളില്‍ വിവര്‍ത്തന ലക്ഷ്യം
ലോകമെമ്പാടുമുള്ള 600 ഭാഷകളിലേക്ക് ഹിറ്റ് സീരിസ് സിനിമ ദി ചോസണ്‍ വിവര്‍ത്തനം ചെയ്യാന്‍ കം ആന്‍ഡ് സീ എന്ന സ്ഥാപനം പദ്ധതി ഇടുന്നു.
സിനിമ ഇപ്പോള്‍ ആഗോള സുവിശേഷീകരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് കം ആന്‍ഡ് സീ യുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റാന്‍ ജാന്റ്സ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്ത ശ്രമങ്ങള്‍ നടക്കുന്നത് ബൈബിളിനെ ചുറ്റിപ്പറ്റിയാണ്. ജാന്റ്സ് പറയുന്നു.
ബൈബിള്‍ വിവര്‍ത്തന ഏജന്‍സികളുടെ ഒരു ശേഖരമായ ഓരോ ഗോത്രവും ഓരോ രാഷ്ട്രവും നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. അവരുടെ ലക്ഷ്യം ഭൂമിയിലെ എല്ലാ ഭാഷകളിലേക്കും ബൈബിള്‍ വിവര്‍ത്തനം ചെയ്യുക എന്നതാണ്.
കൂടാതെ 2033 ഓടെ അവരില്‍ ഏകദേശം 6,000 പേര്‍ ഉണ്ടാകും. അതിനാല്‍ പലര്‍ക്കും കുറഞ്ഞത് ബൈബിളിന്റെ ഒരു പുതിയ നിയമമെങ്കിലും ഉണ്ടായിരിക്കും.
മിക്കവാറും 95 ശതമാനം ആളുകള്‍ക്കും അവരുടെ ഹൃദയ ഭാഷയില്‍ പൂര്‍ണ്ണ ബൈബിളും ഉണ്ടായിരിക്കും. അദ്ദേഹം പറയുന്നു.
ദി ചോസണ്‍ ആദ്യം ഇംഗ്ളീഷില്‍ കണ്ട ഇന്ത്യാക്കാരിയായ ഒരു സ്ത്രീ ഞങ്ങള്‍ക്ക് ഒരു കത്തയച്ചു. തുടര്‍ന്ന് അവര്‍ അത് ഹിന്ദിയില്‍ കണ്ടു.
അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാണുവാനും കഥാപാത്രങ്ങളുമായി കൂടുതല്‍ ആത്മബന്ധം പുലര്‍ത്താനും കഴിഞ്ഞതായും ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തതിന് നന്ദി പറയാനും കഴിഞ്ഞെന്നും സ്ത്രീ പിന്നീട് പറഞ്ഞതായി ജാന്റ്സ് പറഞ്ഞു.
ദി ചോസണ്‍ ഒരു സുവിശേഷ ചരിത്ര നാടക ടെലിവിഷന്‍ പരമ്പരയാണ്. ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡാളസ് ജെങ്കിന്‍സും, ചിത്രത്തില്‍ യേശുവായി ജോനാഥാന്‍ റൂമിയും പ്രധാന വേഷമണിയുന്നു.
കൂടാതെ എലിസബത്ത് പരാസ് പട്ടേല്‍, നോഹ ജെയിംസ്, ജോര്‍ജ്ജ് എച്ച് ഡാനിസ് എന്നിവരും വേഷമിടുന്നു

