രക്തത്തിലെ പ്ളേറ്റ്ലറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങള്‍
എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒരു പനിയാണ് ഡെങ്കിപ്പനി. പ്ളേറ്റ്ലറ്റ് കുറയുന്ന അവസ്ഥയുണ്ടാക്കുന്നു.
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്ളേറ്റ്ലറ്റ് കൌണ്ട് 1.5 ലക്ഷം മുതല്‍ 4 ലക്ഷം വരെയായിരിക്കും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഇതാണ്. പ്ളേറ്റ്ലറ്റുകളുടെ കൌണ്ട് കുറഞ്ഞാല്‍ രക്തസ്രവത്തിലേക്കായിരിക്കും നയിക്കുക.
ആരോഗ്യ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ പ്ളേറ്റ്ലറ്റിന്റെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. രക്തത്തിലെ പ്ളേറ്റ്ലറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്.
മത്തങ്ങ: വൈറ്റമിന്‍ എ, ഇരുമ്പ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പ്ളേറ്റ്ലറ്റ് ഉല്‍പ്പാദനത്തിനു സഹായിക്കുന്നു.
ചീര: ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമായ ചീര പ്ളേറ്റ്ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു.
പപ്പായ: വിറ്റാമിന്‍ സി, എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ. ഇത് പ്ളേറ്റ്ലറ്റഉകളഉടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
ബീറ്റ്റൂട്ട്: രക്തം വര്‍ദ്ധിപ്പിക്കുന്ന ഗമണങ്ങള്‍ അടങ്ങിയ ബീറ്റ് റൂട്ടില്‍ ഇരുമ്പ്, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ പ്ളേറ്റ്ലറ്റ് കൌണ്ട് വര്‍ദ്ധിപ്പിക്കുന്നു.
മാതള നാരങ്ങ: രക്ത ചംക്രമണം മെച്ചപ്പെടുത്താനും പ്ളേറ്റ്ലറ്റുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. ആന്റീ ഓക്സിഡന്റുകളാല്‍ സമ്പുഷ്ടം. ആരോഗ്യ പോഷക ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.