യു.എസില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 6 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു, വംശീയ വിദ്വേഷമോ?
സെന്റ് ലൂയിസ് : അമേരിക്കയില്‍ മിഷൌറിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 6 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി.
സെന്റ് ലൂയിസിലെ ജന്നിംഗ്സിലെ ബഥേല്‍ ചര്‍ച്ചിലാണ് ഒക്ടോബര്‍ 8-ന് ആദ്യ ആക്രമണമുണ്ടായത്. തീവെച്ചും തല്ലിത്തകര്‍ത്തുമാണ് ആക്രമണം നടത്തിയത്. പിന്നീട് ദി ന്യൂ നോര്‍ത്ത് സൈഡ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, സെന്റ് അഗസ്റ്റിന് കാത്തലിക് ചര്‍ച്ച്, ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ദി ന്യൂ ലൈഫ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, എബനേസര്‍ ലൂഥറണ്‍ ചര്‍ച്ച് തുടങ്ങിയ ചര്‍ച്ചുകള്‍ക്കും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി.
പലയിടങ്ങളിലും വാതിലുകള്‍ക്കും, ജനലുകള്‍ക്കും, ഫര്‍ണ്ണീച്ചറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ഇതില്‍ 5 സഭകളും കറുത്ത വര്‍ഗ്ഗക്കര്‍ ആരാധിക്കുന്നതും, ഒരു സഭ കറുത്തവരും വെളുത്തവരും ഒന്നിച്ച് ആരാധിക്കുന്നതും ആയതാണ്. മത വിദ്വേഷമോ, വംശീയ വിദ്വേഷമോ ആയിരിക്കാം സംഭവത്തിനു പിന്നിലെന്ന് സഭാ നേതാക്കള്‍ പറഞ്ഞു.

