യു.എസ്. പള്ളികളില്‍ പകുതിയോളം പേരും എഐ ഉപയോഗിക്കുന്നു
യു.എസ്. പള്ളികളില്‍ പകുതിയോളം പേര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൃത്രിമ ബുദ്ധി (എഐ) ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
2025-ലെ സ്റ്റേറ്റ് ഓഫ് ചര്‍ച്ച് ടെക്നോളജിയുടെ ഒരു ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പുഷ്പേ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. 2025-ല്‍ മറ്റെല്ലാ സ്ഥാപനങ്ങളെയും പോലെ പള്ളികളും കൃത്രിമ ബുദ്ധി പരിഹാരങ്ങള്‍ക്കായുള്ള ആവേശത്തിന്റെ തിരമാലയില്‍ മുങ്ങുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം എഐ ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചു.
2024-ല്‍ ഇത് ഉപയോഗിച്ചിരുന്ന 25 ശതമാനത്തില്‍നിന്ന് ഇന്ന് 45 ശതമാനമായി. അടുത്ത വര്‍ഷത്തെ പുഷ്പേ പദ്ധതികളുടെ നിരക്ക് 60 ശതമാനത്തോടടുക്കും. എന്നിരുന്നാലും പാസ്റ്ററല്‍ ഉള്ളടക്കത്തിനായി എഐയെ ആശ്രയിക്കാന്‍ നേതാക്കള്‍ ഇപ്പോഴും മടിക്കുന്നുണ്ട്.
ഇമേജുകളും ഗ്രാഫിക്സും സൃഷ്ടിക്കുന്നതിനു 47 ശതമാനം, സോഷ്യല്‍ മീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്നതിനു 44 ശതമാനം, എഐ ഉപയോഗിക്കുന്നതായി സഭകള്‍ പറയുന്നു.
ചെറിയ ഗ്രൂപ്പ് ഉള്ളടക്കം വികസിപ്പിക്കുന്നതിനു 21 ശതമാനം, വിദ്യാഭ്യാസ സാമഗ്രികള്‍ 19 ശതമാനം, എന്നാല്‍ പ്രസംഗങ്ങള്‍ 18 ശതമാനം വികസിപ്പിക്കുന്നതിനും വളരെ കുറച്ച് ആളുകള്‍ മാത്രമേ എഐ ഉപയോഗിക്കുന്നുള്ളു എന്നു പറയുന്നു.
യു.എസ്. പള്ളികളില്‍ 87 ശതമാനവും തങ്ങളുടെ ആരാധനയില്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ട് കണ്ടെത്തി.

