യിസ്രായേല്‍ മന്ത്രി അല്‍ -അഖ്സ മോസ്ക്ക് സന്ദര്‍ശിച്ചു, ലോകം ഉറ്റു നോക്കുന്നു
യെരുശലേം: ലോക ചരിത്രത്തില്‍ തന്നെ നൂറ്റാണ്ടുകളായി തര്‍ക്കത്തിലായിരിക്കുന്ന യെരുശലേമിലെ ടെംപിള്‍ മൌണ്ട്/അല്‍ -അഖ്സ മോസ്ക്കില്‍ സന്ദര്‍ശനം നടത്തി യിസ്രായേല്‍ ആഭ്യന്തര മന്ത്രി ഇതാമര്‍ ബെന്‍ വിര് .
യഹൂദ, ക്രിസ്തീയ, ഇസ്ളാമിക വിശ്വാസ പ്രകാരമുള്ള ആരാധനാലയങ്ങള്‍ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പുരാതന യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന ടെംപിള്‍ മൌണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ സുരക്ഷാ അകമ്പടിയോടെയാണ് മന്ത്രി അഖ്സ മോസ്ക് സന്ദര്‍ശിച്ചത്.
യിസ്രായേല്‍ തീവ്ര വലതുപക്ഷ നേതാവ് ബെന്യാമിന് നെതന്യാഹുവിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ദിവസത്തിലാണ് മന്ത്രി മോസ്ക്ക് വളപ്പിലെത്തിയത്. താന്‍ മോസ്ക്ക് സന്ദര്‍ശിക്കുമെന്ന് മന്ത്രി കഴിഞ്ഞയാഴ്ച പ്രപഖ്യാപിച്ചിരുന്നു.
അല്‍ -അഖ്സ മോസ്ക്കില്‍ യഹൂദ ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന തീവ്ര നിലപാടുകാരനാണ് മന്ത്രി ബെന്‍ വിര് . മന്ത്രിയുടെ സന്ദര്‍ശനം പ്രകോപനം സൃഷ്ടിക്കാനും പ്രശ്നം രൂക്ഷമാക്കാനുമാണെന്ന് ഹമാസ് പ്രതികരിച്ചു. പലസ്തീനും ശക്തമായി അപലപിച്ചു.
അല്‍ അഖ്സയുടെ ചുമതലക്കാരായ യോര്‍ദ്ദാനും മന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തു. യഹൂദന്റെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ലോകത്തിന്റെ എല്ലാ കണ്ണുകളും ടെംമ്പിള്‍ മൌണ്ടിലേക്ക് ഉറ്റു നോക്കുകയാണ്. അല്‍ -അഖ്സയുമായി ബന്ധപ്പെട്ട് അടുത്ത കാലങ്ങളിലായി നടന്ന യഹൂദ-ഇസ്ളാം പോരാട്ടത്തില്‍ 4000 പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.