ചക്കപ്പഴത്തിന്റെ ആരോഗ്യഗുണം

ചക്കപ്പഴത്തിന്റെ ആരോഗ്യഗുണം

Breaking News Health

ചക്കപ്പഴത്തിന്റെ ആരോഗ്യഗുണം
നീണ്ട ഇടവേളയ്ക്കുശേഷം ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട ഒരു ഭക്ഷണമായി മടങ്ങി വരികയാണ്. ചക്കപ്പഴത്തിലെ ചില ഘടകങ്ങള്‍ ശരീരത്തിനു പ്രയോജനം ചെയ്യുന്നതാണ്.

ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും സഹായകരമാണ്. വന്‍കുടലില്‍ ലൂബ്രിക്കേഷന്‍ (അയവ്) നിലനിര്‍ത്തുന്നു. മലബന്ധം തടയുന്നു.

വന്‍കുടലില്‍നിന്നും മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. കുടലില്‍ വിഷമാലിന്യങ്ങള്‍ ഏറെ നേരം തങ്ങിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നു. കോളന്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. വന്‍കുടല്‍ ‍, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ചക്കപ്പഴം ഏറെ സ ഹായിക്കുന്നു. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്ന പനി, അണുബാധ എന്നിവയില്‍നിന്നും ശരീരത്തിനു സംരക്ഷണം നല്‍കുന്നു. വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തിനു സഹായകരമാണ്.

ചക്കപ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നു. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായരരം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകളും ഫ്ളവനോയിഡുകളും ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. കൊഴുപ്പിന്റെ അളവ് കുറഞ്ഞ ഫലംകൂടിയാണ് ചക്കപ്പഴം. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചക്കപ്പഴം സഹായിക്കുന്നു.

സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പല്ലുകളുടെ നാശം തടയുകയും പേശികള്‍ ‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകരം.

ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപ്പിടിക്കുന്നതിനും സഹായകരം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും ഇത്തമമാണ് ചക്കപ്പഴം.