കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

Breaking News India

കുട്ടികള്‍ക്കു ബൈബിളുകള്‍ വിതരണം ചെയ്തതിനു സ്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകളില്‍ ബൈബിളുകള്‍ പായ്ക്ക് ചെയ്യുകയും സ്കൂളില്‍ വിതരണം ചെയ്യുകയും ചെയ്തതിനു തെലുങ്കാനയിലെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

സ്റ്റേഷനറികള്‍, വെള്ളക്കുപ്പികള്‍, പുതിയ നിയമത്തിന്റെ ഒരു കോപ്പി, അച്ചടിച്ച ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍ തുടങ്ങിയ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന നൂറോളം ക്രിസ്തുമസ് ഗിഫ്റ്റ് ബോക്സുകള്‍ അദ്ധ്യാപകനായ ഗാലി പുള്ളയ്യ വിതരണം ചെയ്തിരുന്നു.

സ്കൂളില്‍ വിതരണം ചെയ്യുന്നതിനായി ഒരു ക്രിസ്ത്യന്‍ സംഘടനയില്‍നിന്ന് ഈ സമ്മാനപ്പെട്ടികള്‍ പുള്ളയ്യയ്ക്ക് ലഭിച്ചിരുന്നു. വിതരണത്തിനു മുമ്പ് സ്കൂള്‍ തലവന്റെ അനുമതി വാങ്ങിയിരുന്നതായി പുള്ളയ്യ പറയുന്നു.

കുട്ടികള്‍ ഗിഫ്റ്റ് ബോക്സുകള്‍ വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ അവരുടെ മാതാപിതാക്കള്‍ ബൈബിളഉകള്‍ കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ ബിജെപി പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവര്‍ ജില്ലാ വിദ്യാഭ്യാസ അധികാരികള്‍ക്കും പോലീസിലും പെട്ടന്നു പരാതി നല്‍കി.

തുടര്‍ന്നു ബിജെപി പ്രവര്‍ത്തകര്‍ സ്കൂളിലേക്കു ഇരച്ചു കയറുകയും അദ്ധ്യാപകനെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അനുമതി ഇല്ലാതെ ഗിഫ്റ്റ് ബോക്സുകള്‍ വിതരണം ചെയ്തുവെന്ന് പറഞ്ഞ് പുള്ളയ്യയ്ക്കെതിരെ കള്ളക്കേസ് ചുമത്താന്‍ അവര്‍ സ്കൂള്‍ അധികൃതരെ സമ്മര്‍ദ്ദത്തിലാഴ്ത്തി.

സമ്മാനപ്പെട്ടികള്‍ തിരികെ നല്‍കാന്‍ വിദ്യാര്‍ത്ഥികളും നിര്‍ബന്ധിതരായി. പുള്ളയ്യയുടെ അതേ ഗ്രാമത്തില്‍നിന്നുള്ള പാസ്റ്റര്‍ നാഗിറെഡ്ഡി ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാദ്ധ്യമത്തോടു പറഞ്ഞത് പുള്ളയ്യുടെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ തന്നെ കുഴപ്പത്തിലാക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍തന്നെ തക്കം പാര്‍ത്തിരിക്കുകയായിരുന്നുവെന്നും ഈ സംഭവം പുള്ളയ്യയോട് പ്രതികാരം തീര്‍ക്കാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുകയായിരുന്നു.

ഇതിനിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം നടത്തി പുള്ളയ്യയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.