നിര്‍മ്മിത ബുദ്ധി 30 വര്‍ഷത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന്
ലണ്ടന്‍: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്)യെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തല്‍കൂടി നമ്മെ ഭീതിയിലാഴ്ത്തുന്നു.
നിര്‍മ്മിത ബുദ്ധിയുടെ വികാസം പ്രതീക്ഷിച്ചതിലും അതിവേഗത്തിലാണെന്നും മൂന്ന് ദശാബ്ദത്തിനുള്ളില്‍ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ബ്രിട്ടീഷ് കാനേഡിയന്‍ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പു നല്‍കുന്നു.
അതീവശേഷിയുള്ള നിര്‍മ്മിതബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ കൊച്ചുകുട്ടികളേപ്പോലെയായിരിക്കുമെന്നു നിര്‍മ്മിത ബുദ്ധിയുടെ തലതൊട്ടപ്പനെന്നു വിശേഷണമുള്ള നോബല്‍ ജേതാവായ ഹിന്റണ്‍ പറഞ്ഞു.
മനുഷ്യരാശി പൂര്‍ണ്ണമായി നര്‍മ്മിത ബുദ്ധിയില്‍ തുടച്ചു നീക്കപ്പെടാന്‍ പത്തുമുതല്‍ 20 വരെ ശതമാനം സാദ്ധ്യതയുണ്ട്. ഈ മേഖലയിലെ വലിയ കമ്പനികളുടെ വേഗത്തിലുള്ള ഗവേഷണത്തിന് സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ വിപത്തുകളേക്കുറിച്ച് ലോകത്തോടു വിളിച്ചു പറയാനായി അദ്ദേഹം കഴിഞ്ഞ വര്‍ഷം ഗൂഗിളിലെ ഉന്നത സ്ഥാനം രാജിവെച്ചിരുന്നു.

