മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക

മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക

Breaking News Health

മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിധാരണ മാറ്റുക
ആഗോള വൈറല്‍ രോഗമായ കൊറോണ ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ സമയത്ത് പലരും മാസ്ക്ക് ധരിക്കുന്നുണ്ട്. എന്നാല്‍ മാസ്ക്ക് ധരിക്കുന്നവിധം എപ്രകാരമാണെന്ന് നിര്‍ദ്ദേശിക്കുകയാണെന്ന പേരില്‍ സോഷ്യല്‍ മീഡിയായില്‍ ഒരു ഫോട്ടോയും മെസ്സേജും വരികയുണ്ടായി. ഇതിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ഡോ. ഷിംന അസീസ്.

മാസ്ക്ക് ധരിക്കുമ്പോള്‍ പച്ചഭാഗം പുറത്തു ധരിക്കുന്ന ആള്‍ രോഗിയും, അകത്തെ ഭാഗം പുറത്താക്കി ധരിച്ചാല്‍ അയാള്‍ പുറത്തുനിന്നും വൈറസ് മൂക്കിലേക്കു കടക്കുന്നതു തടയാനാണ് മാസ്ക്ക് ധരിക്കുന്നത് എന്ന തരത്തിലുള്ള പ്രചരണമായിരുന്നു വൈറലായിരുന്നത്. എന്നാല്‍ ഇത് വെറും സത്യത്തിനു നിരക്കാത്തതാണെന്ന കാര്യമാണെന്നാണ് ഡോ. ഷിംന ഫെസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്.

കൊറോണ പോലുള്ള ഏതു മാരകമായ വൈറസുകളെയും വായുവിലൂടെ പകരുന്നത് ഒരു പരിധിവരെ തടയാന്‍ മാസ്ക്കിനു കഴിയും. സാധാരണ നമ്മളുപയോഗിക്കുന്നത് പുറത്ത് പച്ചക്കളറുള്ള മാസ്ക്കാണ്.

സര്‍ജിക്കല്‍ മാസ്ക്ക് എന്നു പറയുന്നു. ഇത് ആറു മണിക്കൂര്‍ വരെ ഉപയോഗിച്ചശേഷം മാറ്റി പുതിയത് ഉപയോഗിക്കണം. താരതമ്യേന കൂടുതല്‍ സുരക്ഷ നല്‍കുന്ന മാസ്ക്കാണ് എന്‍ ‍95 മാസ്ക്ക്. കട്ടികൂടിയ, ധരിച്ചാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന ഈ മാസ്ക്കിന് വിലകൂടുതലാണ്.

എന്‍ ‍95 മാസ്ക്ക് വെച്ചിട്ടും ഈസിയായി ശ്വാസം കിട്ടുന്നുവെങ്കില്‍ വെച്ചിരിക്കുന്ന രീതി തെറ്റാണെന്നും മനസ്സിലാക്കണം. മാസ്ക്ക് ഉപയോഗിക്കുമ്പോള്‍ പുറത്തേക്ക് ധരിച്ചിരിക്കുന്ന ഭാഗം ശ്രദ്ധിക്കാതെ പിന്നീട് അകത്തേക്ക് ആക്കി ധരിക്കരുത്. നേരെ വിപരീത ഫലം ഉണ്ടാകും.

ഇടയ്ക്കിടയ്ക്ക് മാസ്ക്ക് താഴ്ത്തിയിട്ട് വീണ്ടും ധരിക്കുകയോ നിലത്തുവീണ മാസ്ക്ക് വീണ്ടും ഇടുകയോ ചെയ്താല്‍ മാസ്ക്ക് ഉപയോഗിക്കുന്ന ഫലം കിട്ടുകയില്ല. എങ്കില്‍കൂടി ആര് മാസ്ക്ക് ധരിക്കുമ്പോഴും പച്ചഭാഗം പുറത്തായിരിക്കുന്നതാണ് ശരി. ഡോക്ടര്‍ വ്യക്തമാക്കുന്നു.