നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു

നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു

Africa Breaking News Top News

നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു
പ്ളേറ്റോ: നൈജീരിയായില്‍ ക്രൈസ്തവരുടെ 3 ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 32 വിശ്വാസികള്‍ കൊല്ലപ്പെട്ടു.

പ്ളേറ്റോ സംസ്ഥാനത്തെ ബോക്കോസ് ജില്ലയിലെ കവത്താസ്, റുബിയോ, മാരിഷ് എന്നീ ഗ്രാമങ്ങളിലാണ് ആയുധധാരികളായ ഫുലാനി മുസ്ളീം തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പ്രദേശത്തെ 4 സഭാ ആരാധനാലയങ്ങളും അക്രമികള്‍ അഗിനിക്കിരയാക്കി.

റുബിയോ ഗ്രാമത്തിലെ കൌന ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭകളുടെ ആരാധനാലയങ്ങളും മാരിഷില്‍ ആംഗ്ളിക്കന്‍ ചര്‍ച്ചിന്റെ ആരാധനാലയവുമാണ് അഗ്നിക്കിരയാക്കിയത്.

മരിച്ച വിശ്വാസികളുടെ ജഡം കൂട്ടത്തോടെ ജനുവരി 30-ന് അടക്കം ചെയ്തത് എല്ലാവരെയും കണ്ണുനീരിലാഴ്ത്തി. നൂറുകണകേകിന് ആളുകള്‍ ജനങ്ങളുടെ പ്രിയപ്പെട്ട ദുഃഖത്തോടെ യാത്രയയച്ചു.

മാരിഷിലും റുബോയിയിലും 17 പേരും കവാത്താസില്‍ 15 പേരുമാണ് മരിച്ചത്. ഞായരാഴ്ച രാത്രി 7 മണിക്കും തിങ്കളാഴ്ച പലര്‍ച്ചെ 4 മണിക്കും ഇടയില്‍ അക്രമികള്‍ സംഘങ്ങളായി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പ്ളേറ്റോ ഹൌസ് ഓഫ് അസ്സംബ്ളി മുന്‍ സ്പീക്കര്‍ ടൈറ്റസ് അയൂബ അലാംസ് പറഞ്ഞു.

ആക്രമണത്തില്‍ ഗര്‍ഭിണികളും കൊല്ലപ്പെട്ടിട്ടുണ്ട്. 5 പേര്‍ക്ക് മാരകമായി പരിക്കേറ്റു. നിരവധി വീടുകളും അഗ്നിക്കിരയാക്കി.

4 thoughts on “നൈജീരിയയില്‍ 32 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; 4 ആരാധനാലയങ്ങള്‍ കത്തിച്ചു

  1. Pingback: mymvrc.org
  2. Pingback: cialistodo.com

Comments are closed.