ആന്ധ്രായില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Breaking News India Obituary

ആന്ധ്രായില്‍ പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹൈദ്രാബാദ്: ആന്ധ്രാപ്രദേശില്‍ മുതിര്‍ന്ന പാസ്റ്ററെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലകുളുരുവിലെ തെനാലി മണ്ഡല്‍ ഗ്രാമത്തിലെ വുണ്ണം ഡാനിയേല്‍ (65) എന്ന പാസ്റ്ററുടെ ജഡമാണ് ഏപ്രില്‍ 24-ന് കണ്ടെത്തിയത്.

പാസ്റ്റര്‍ ഡാനിയേലിനെ ഏപ്രില്‍ 21 മുതല്‍ കാണാതായതായി മകള്‍ സാറ പോലീസിനോടു പറഞ്ഞു. കാണാതായ 6 ദിവസംമുമ്പ് തന്റെ കൈയ്യില്‍നിന്നും ഒരാള്‍ പണം അപഹരിച്ചിരുന്നുവെന്ന് പിതാവ് തന്നോടു പറഞ്ഞിരുന്നുവെന്നും എത്ര പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞില്ലെന്നും സാറാ പരഞ്ഞു.

ഈ വിവരം ഏപ്രില്‍ 21-ന് പോലീസില്‍ അറിയിക്കാനായി ദാനിയേല്‍ സ്റ്റേഷനിലേക്കു പോയെന്നും ഒരു വ്യക്തി തന്റെ പണം മോഷ്ടിച്ചെന്നു പോലീസിനോടു പറഞ്ഞപ്പോള്‍ ബാങ്ക് ഡീറ്റെയ്ല്‍സ് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടുവെന്നും ദാനിയേലിന്റെ കസിന്‍ ധര്‍മ്മ റാവു പറഞ്ഞു.

ദാനിയേല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പേരിലുള്ള കുറച്ചു വസ്തുവിറ്റ പണം കൊച്ചുമക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. ദാനിയേല്‍ എങ്ങനെ മരിച്ചുവെന്നു ആര്‍ക്കും വ്യക്തമല്ല. പിതാവിനെ കൊലപ്പെടുത്തിയ പ്രതികളെക്കുറിച്ചു സൂചനപോലുമില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നും സാറാ പറഞ്ഞു.

തന്റെ പിതാവ് നിഷ്ക്കളങ്കനും ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത ആളാണെന്നും മകള്‍ പറഞ്ഞു. ദാനിയേലിന്റെ ജഡം കണ്ടെത്തിയ സ്ഥലം വീട്ടില്‍നിന്നും അകലെയായിരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ റിംങ് ടോണ്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസ് തന്നെ ജഡം കണ്ടെത്തുകയായിരുന്നു. പാസ്റ്ററും ഭാര്യയും മകളുടെ കൂടെയായിരുന്നു താമസം.