ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്ന കുപ്രസിദ്ധമായ ഇറാനിലെ എവിന്‍ ജയില്‍ യിസ്രായേല്‍ ആക്രമിച്ചു
ടെഹ്റാന്‍: ക്രിസ്ത്യന്‍, മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ കുപ്രസിദ്ധമായ എവിന്‍ ജയില്‍ യിസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഐഡിഎഫ് ആക്രമിച്ചു.
കഴിഞ്ഞ ആഴ്ച എവിന്‍ ജയിലില്‍ നടന്ന ഒരു ആക്രമണത്തില്‍ കുറഞ്ഞത് 71 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു ക്രിസ്ത്യാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യിസ്രായേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തെത്തുടര്‍ന്ന് ബസുകള്‍ നിറയെ തടവുകാരെ ഇതര സൌകര്യങ്ങളിലേക്കു മാറ്റി.
ഈ തടവുകാരില്‍ കുറഞ്ഞത് ആറു പേരെങ്കിലും വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളാണ്.
ഇറാന്‍ ജയിലിനുള്ള അടിച്ചമര്‍ത്തലിന്റെ പ്രതീകം എന്നു വിശേഷിപ്പിച്ചുകൊണ്ട് ഐഡിഎഫ് എവിന്‍ ജയില്‍ ലക്ഷ്യമിട്ടതായി പ്രഖ്യാപിച്ചു.
പീഢന ഫാക്ടറി എന്നും ഭൂമിയിലെ നരകം എന്നുമൊക്കെ പരക്കെ വിശേഷിപ്പിക്കപ്പെടുന്ന എറിന്‍ ജയിലില്‍ ഇറാനില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ഏകദേശം 60 ശതമാനം ക്രിസ്ത്യാനികളയും പാര്‍പ്പിച്ചിരിക്കുന്നു.
എവിനില്‍ തടവിലാക്കപ്പെട്ട തടവുകാരുടെ അവസ്ഥ വളരെ മോശമാണ്. വാര്‍ഡുകള്‍ തിങ്ങി നിറഞ്ഞതും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവുമുണ്ട്.
യു.കെ. പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് തടവുകാര്‍ എഴുപതിലധികം തരം പീഢനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇറാനിയന്‍ അധികാരികളും ഇസ്ളാമിക നേതാക്കളും ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നതില്‍ പ്രശസ്തരാണ്.
ക്രിസ്തുമാര്‍ഗ്ഗങ്ങളിലേക്കുള്ള പരിവര്‍ത്തനം തടവോ അല്ലെങ്കില്‍ മരണശിക്ഷയോ ആണ്.
അതീരൂക്ഷമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സഭയുടെ ആസ്ഥാനമാണ് ഇറാന്‍.

