ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന്

ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന്

Breaking News Health

ദിവസവും വീട്ടില്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ കാന്‍സറിനുള്ള സാദ്ധ്യതയുണ്ടെന്ന്

കാന്‍സര്‍ രോഗം ഇന്ന് ലക്ഷക്കണക്കിനു ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം നമ്മുടെ ജീവിത ശൈലി തന്നെയാണ്.

അതില്‍ത്തന്നെ വീട്ടിലെ അടുക്കളയില്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്ന മൂന്നു സാധനങ്ങള്‍ ഉറപ്പായും കാന്‍സര്‍ വിളിച്ചു വരുത്തുന്നുവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

അന്തരീക്ഷത്തില്‍ സുഗന്ധം പടര്‍ത്തുന്നതിനായി നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന സെന്റഡ് പാരഫിന്‍ മെഴുകുതിരികളാണ് ഇതില്‍ ഒന്നാമത്തേത്.

ഇതില്‍ അടങ്ങിയിരിക്കുന്ന ഫാലൈറ്റ്സും വൊളറ്റൈല്‍ ഓര്‍ഗാനിക് കോമ്പൌണ്ടിംഗും ഹോര്‍മോണ്‍ തകരാറുകള്‍ക്കും ശ്വസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒപ്പം അലര്‍ജിക്കും വരെ കാരണമാകും.

രണ്ടാമത്തേത് പോറലുകള്‍ വീണ നോണ്‍സ്റ്റിക് പാത്രങ്ങളാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള പോളി ഫ്ളൂറോ ആല്‍ക്കലി സംബ്സ്റ്റാന്‍സ് തൈറോയിഡ് രോഗത്തിനും കാന്‍സറിനും കാരണമായേക്കാം.

കാലപ്പഴക്കം വന്നാലും ചില വീടുകളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. പകരമായി കാസ്റ്റ് അയണ്‍ കാര്‍ബണ്‍ സ്റ്റീല്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ സെറാമിക് കോട്ടഡ് പാനുകള്‍ ഉപയോഗിക്കാവുന്നതാണ്.

മൂന്നാമത്തേത് പഴം പച്ചക്കറി, മല്‍സ്യം, ഇറച്ചി എന്നിവ മുറിക്കുന്നതിനായി ഉപയോഗിക്കുന്ന ചോപ്പിംഗ് ബോര്‍ഡുകളാണ്. പ്ളാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇത്തരം ചോപ്പിംഗ് ബോര്‍ഡുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഇതില്‍നിന്നും മൈക്രോ പ്ളാസ്റ്റിക് പുറത്തേക്കു വരുന്നതുകൊണ്ട് അത് ആരോഗ്യത്തിനു പ്രശ്നം സൃഷ്ടിക്കും.

ഇതിനാല്‍ പ്ളാസ്റ്റിക് ചോപ്പിംഗ് ബോര്‍ഡുകള്‍ക്ക് പകരം തടിയില്‍ പണികഴിപ്പിച്ച ചോപ്പിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.