ഭൂമിയുടെ 9 സുരക്ഷിത അറകളില്‍ 7 എണ്ണവും ലംഘിക്കപ്പെട്ടെന്ന് മുന്നറിയിപ്പ്
ജീവജാലങ്ങളുടെ സന്തുലിതമായ നിലനില്‍പ്പിന് ആധാരമായ ഭൌമ അതിരുകള്‍ മനുഷ്യര്‍ മറികടന്നതായി ജര്‍മ്മനിയിലെ പ്യോട്സ് ഡിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
മനുഷ്യരാശിയുടെ നിലനില്‍പ്പിനായുള്ള സുരക്ഷിത പരിധികള്‍ 9 എണ്ണത്തില്‍ 7 എണ്ണവും മനുഷ്യര്‍ മറികടന്നിരിക്കുന്നു.
പിഐഎഫ്സിഐ റിസര്‍ച്ചിലെ പ്ളാനറ്ററി ബൌണ്ടറീസ് സയന്‍സ് ലാബിന്റെ നേതൃത്വത്തില്‍ 60-ലേറെ പ്രമുഖ ശാസ്ത്രജ്ഞര്‍ ചേര്‍ന്നു തയ്യാറാക്കിയ 12026 പ്ളാനറ്ററി ഹെല്‍ത്ത് ചെക്ക് പഠനത്തില്‍ ഗുരുതരമായ മുന്നറിയിപ്പുകളാണ് നല്‍കുന്നത്.
സുരക്ഷിത പരിധി ലംഘിച്ചത് മനുഷ്യ ജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷവും ഒമ്പത് നിര്‍ണ്ണായക പരിധികളെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
ക്ളൈമറ്റ് ചേഞ്ച്, ബയോസ്ഫിയര്‍ ഇന്റഗ്രിറ്റി, ലാന്‍ഡ് സിസ്റ്റം ചെയിഞ്ച്, വാട്ടര്‍ ചെയിഞ്ച്, ബയോജിയോ കെമിക്കല്‍ ഫ്ളോസ്, നോവല്‍ എന്റിറ്റീസ് , ഓഷ്യന്‍ അസിഡിഫിനേഷന്‍ എന്നീ ഏഴ് പരിധികളാണ് ലംഘിച്ചത്.
ഭൂമിയുടെ ഓസോണ്‍ പാളിയും അന്തരീക്ഷത്തിലെ എയ്റോസോളുകളുടെ സാന്നിദ്ധ്യവും മാത്രമാണ് നിലവില്‍ സുരക്ഷിത പരിധിയിലുള്ളത്.

