ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ

Convention

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) നേപ്പാൾ കൺവൻഷൻ

കാഠ്മണ്ഡു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ നേപ്പാളിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് നേപ്പാൾ കൺവൻഷൻ ഇന്നലെ ഒക്ടോബർ 7 ന് ആരംഭിച്ചു.

കാഠ്മണ്ഡു ചന്ദ്രഗിരി മുൻസിപ്പാലിറ്റി ബിസ്വാസ്കോ ഘറിൽ ആണ് നടക്കുന്നത്. 10 ശനിയാഴ്ച സമാപിക്കും

ദിവസവും വൈകിട്ട് 5 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന്
പൊതുയോഗം, ഉച്ചകഴിഞ്ഞ് 2 ന് യുവജന മീറ്റിംഗ്, രാത്രി 10 ന് കാത്തിരിപ്പ് യോഗം എന്നിവയും
സമാപന ദിവസം നേപ്പാളിലെ 25 ഓളം സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.