പരമോന്നത നേതാവുമായുള്ള ആശയ വിനിമയം വളരെ ബുദ്ധിമുട്ടാണെന്ന് ഇറാന്‍ പ്രസിഡന്റ്
ടെഹ്റാന്‍: രാജ്യത്തിന്‍രെ പരമോന്നത നേതാവ് മൊജ്തബ ഖൊമേനിയുമായുള്ള ആശയ വിനിമയം നിലവില്‍ വളരെ ബുദ്ധിമുട്ടാണ് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്ക്കിയാന്‍.
ഇറാനിയന്‍ പ്രസിഡന്റിന്റെ രാജി വീണ്ടും സമര്‍പ്പിച്ചാല്‍ അദ്ദേഹം (ഖമേനി) അത് സ്വീകരിക്കുമെന്ന് ഖമേനി പെസെഷ്ക്കിയാന് മുന്നറിയിപ്പു നല്‍കി.
ഇറാന്റെ തബ്നാക് മീഡിയ സൈറ്റ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ബുധനാഴ്ച പെസെഷ്ക്കിയാന്‍ സ്റ്റേറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അവസ്ഥ വെളിപ്പെടുത്തിയത്.
ഇറാനെതിരെ യു.എസും യിസ്രായേലും നടത്തിയ ആദ്യ ആക്രമണങ്ങളിലൊന്നായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പരമോന്നത നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ട മകന്‍ മൊജ്തബ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ബുധനാഴ്ച ഇറാനിയന്‍ പ്രസിഡന്റും ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ മേധാവി ഖലീല്‍-അല്‍ ഹക്വയും തമ്മില്‍ നടന്ന ഒരു ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് പെസെഷ്ക്കിയാന്റെ അഭിപ്രായ പ്രകടനം ഉണ്ടായത്.
ഖമേനിയുടെ ബന്ധുക്കളില്‍ ഒരാള്‍ പരമോന്നത നേതാവ് എഴുതിയ കത്തിന്റെ രൂപത്തിലുള്ള മുന്നറിയിപ്പിനെക്കുറിച്ച് തബ്നാക്കിനെ അറിയിച്ചു.

