മുട്ടയ്ക്കുള്ളില്‍ വിരിയാറായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി

മുട്ടയ്ക്കുള്ളില്‍ വിരിയാറായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി

Breaking News Global

മുട്ടയ്ക്കുള്ളില്‍ വിരിയാറായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി
ബെയ്ജിംഗ്: മുട്ടയ്ക്കുള്ളില്‍ നിന്ന വിരിയാന്‍ തയ്യാറെടുക്കുന്ന ദിനോസര്‍ ഭ്രൂണം കണ്ടെത്തി.

തെക്കന്‍ ചൈനയിലെ ഗൌഷൌവിലെ ക്രിറ്റേഷ്യസ് പാറകളില്‍നിന്നാണ് 66 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പൂര്‍ണമായ ദിനോസര്‍ ഭ്രൂണമാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.

ദിനോസറുകള്‍ വിരിയിക്കുന്നതിനു തൊട്ടു മുമ്പുള്ള പക്ഷിയെപ്പോലെയുള്ള ഭാഗങ്ങളാണ് ഭ്രൂണത്തിലുള്ളത്.

പല്ലില്ലാത്ത തെറോതെറോപോഡ് ദിനോസര്‍ അല്ലെങ്കില്‍ ഓവിറാപ്റ്റോറോസര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ബേബി യിംഗ്ളിയാംഗ് എന്നാണ് ഭ്രൂണത്തിന് ഗവേഷകര്‍ ഇട്ടിരിക്കുന്ന പേര്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.