പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) കൺവൻഷൻ നാളെ മുതൽ
സിംഗപ്പൂർ: പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) സഭയുടെ വാർഷിക കൺവൻഷൻ നാളെ ജൂൺ 11 മുതൽ 14 വരെ സിംഗപ്പൂർ റ്റായി ജിൻ റോഡിലെ പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ സഭയിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് പൊതുയോഗം, ഉച്ച കഴിഞ്ഞു 2 ന് പ്രത്യേക പ്രാർത്ഥന, രാത്രി 10 കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗവും നടക്കും.
സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
വിദേശ രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിലെ 5 ഓളം സഭകളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

