എഐ സ്വയം വികസിപ്പിക്കുന്നു; മനുഷ്യന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്
മനുഷ്യന്റെ സഹായമില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വയം പുനര്‍ നിര്‍മ്മിക്കാനും അതിന്റെ അടുത്ത തലമുറയെ വികസിപ്പിക്കാനും സാധിക്കുമെന്ന വെളിപ്പെടുത്തലുകളുമായി പ്രമുഖ ഐടി കമ്പനിയായ ആന്ത്രോപിക് മുന്നറിയിപ്പു നല്‍കുന്നു.
ഇത് ടെക്നിക്കല്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത എഐ മോഡലായ ക്ളോഡിന്റെ നിര്‍മ്മാതാക്കളാണ് ആന്ത്രോപിക് എഐ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും സ്വയം മെച്ചപ്പെടുത്തുന്ന റിക്കോര്‍ഡീവ് സെല്‍ഫ് ഇംപ്രൂവ്മെന്റ് എന്ന ഘട്ടം എഐക്ക് മേലുള്ള മനുഷ്യന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു.
2026 മെയ് മാസത്തെ കണക്കനുസരിച്ച് ആന്ത്രോപിക്കിന്റെ മാസ്റ്റര്‍ സോഫ്റ്റ്വെയര്‍ കോഡുകളില്‍ 80 ശതമാനത്തിലധികം എഴുതിയിരിക്കുന്നത് മനുഷ്യരല്ല മറിച്ച് അവരുടെ എഐ മോഡലായ ക്ളോഡ് തന്നെയാണ്.
ആവശ്യത്തിനു കമ്പ്യൂട്ടിംഗ് പവര്‍ ലഭിച്ചാല്‍ മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ സ്വന്തം പിന്‍ഗാമിയെ സ്വയം രൂപകല്‍പ്പന ചെയ്യാനും വികസിപ്പിക്കാനും എഐക്ക് സാധിക്കുമെന്നതിനു വ്യക്തമായ സൂചനയാണിത്.
എഐ സ്വയം കോഡ് എഴുതുമ്പോള്‍ വെല്ലുവിളി അതിന്റെ ശേഷി കൂട്ടലല്ല മറിച്ച് അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണെന്ന് ഫ്യൂച്ചര്‍ ഷിഫ്റ്റ് ലാബ്സ് കോ – ഫൌണ്ടര്‍ സാഗര്‍ വിഷ്ണോയി പറഞ്ഞു.

