തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെടിവെച്ചു; 18 മരണം
ഇസ്ളാമിക് ഫുലാനി തീവ്രവാദികള്‍ നൈജീരിയായിലെ ബെന്യു സംസ്ഥാനത്ത് കത്സിന-അല പ്രാദേശിക സര്‍ക്കാര്‍ ഏരിയായിലെ എംബിച്ചര് ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ക്ക് ജീവന് നഷ്ടമായി.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 19-ന് രാത്രി 11 മണിയോടെ തീവ്രവാദികള്‍ വീടുവീടാന്തരം കയറി ഇറങ്ങി ഗ്രാമവാസികളെ കൂട്ടി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുവന്ന് വെടിവച്ചതായാണ് റിപ്പോര്‍ട്ട്.
കത്സിന-അല ഗവണ്മെന്റ് ചെയര്മാന് ജസ്റ്റിന് ഷാകു ആക്രമണം സ്ഥിരീകരിച്ചു. ഞാന്‍ പെട്ടന്ന് ടോര്‍ ഡുംഗയിലെ സൈനിക ഉദ്യോഗസ്ഥരെ അണി നിരത്തി. അദ്ദേഹം പറഞ്ഞു. ഒരു വിദൂര പ്രദേശമായതിനാല്‍ അവര്‍ അവിടെ എത്തുന്നതിനു മുമ്പ് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിലൂടെ തന്റെ ജനത്തെ തുടച്ചു നീക്കാനുള്ള ഒരു ആസൂത്രിത ശ്രമാണെന്നാണ് ഷാകു വിശേഷിപ്പിച്ചത്. ഇവ തികച്ചും തീവ്രവാദി പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്ചകള്‍ക്കു മുമ്പ് ജൂലൈ 3-ന് ബെന്യു സംസ്ഥാനത്തുതന്നെ ആയതി സമൂഹത്തിനും സമാനമായ ആക്രമണം നടന്നിരുന്നു. 11 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
2009-ല്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകളുടെ ഉദയം മുതല്‍ നൈജീരിയായിലെ ക്രിസ്ത്യന്‍ സമൂഹം ഭയാനകമായ തോതില്‍ തീവ്രവാദി ആക്രമണങ്ങളെ അഭിമുഖീകരിക്കുകയാണ്.
അന്നു മുതല്‍ ഇന്നു വരെയും 50,000 ത്തിലധികം ക്രിസ്ത്യാനികളാണ് അക്രമാസക്തരായ കലാപ ഗ്രൂപ്പുകളാല്‍ കശാപ്പു ചെയ്യപ്പെട്ടതെന്ന് ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

