യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി

യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി

Breaking News Middle East

യെരുശലേമിലെ അല്‍ ‍-അഖ്സയില്‍ യഹൂദ പ്രാര്‍ത്ഥനയ്ക്ക് കോടതി അനുമതി

യെരുശലേം: കിഴക്കന്‍ യെരുശലേമിലെ ടെമ്പിള്‍ മൌണ്ട് സ്ഥലത്തുള്ള മുസ്ളീങ്ങളുടെ പുണ്യകേന്ദ്രമായ അല്‍ ‍-അഖ്സ മസ്ജിദില്‍ യഹൂദന്മാരുടെ മൌന പ്രാര്‍ത്ഥന ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് യിസ്രായേല്‍ കോടതി വിധി.

യെരുശലേം മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
അല്‍ ‍-അഖ്സയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഒരു യിസ്രായേലി കുടിയേറ്റക്കാരനാണ് കോടതിയെ സമീപിച്ചത്.

അല്‍ ‍-അഖ്സ യഹൂദന്മാരുടെ വിശുദ്ധ സ്ഥലമാണെങ്കിലും നേരത്തെയുള്ള ധാരണ പ്രകാരം യഹൂദന്മാര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല. കോടതി വിധിയ്ക്കെതിരെ പലസ്തീന്‍ പ്രതിഷേധിച്ചു.

യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി അല്‍ ‍-അഖ്സയില്‍ അനുവാദം നല്‍കിയത് ഒരു യുദ്ധ പ്രഖ്യാപനമാണെന്ന് തീവ്രവാദി സംഘടനയായ ഹമാസ് പ്രതികരിച്ചു.