സഭകള്‍ കുറവാണ്; എങ്കിലും ഇസ്ളാമിന്റെ ജന്മ നാട്ടില്‍ വളരുന്നു

സഭകള്‍ കുറവാണ്; എങ്കിലും ഇസ്ളാമിന്റെ ജന്മ നാട്ടില്‍ വളരുന്നു

Breaking News Global Middle East

സഭകള്‍ കുറവാണ്; എങ്കിലും ഇസ്ളാമിന്റെ ജന്മ നാട്ടില്‍ വളരുന്നു

മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളും തീവ്രവാദി ഗ്രൂപ്പുകളും തമ്മിലുള്ള പോര് അനുദിനം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്ളാമിന്റെ ജന്മ നാടായ സൌദി അറേബ്യയില്‍ ദൈവകൃപയാല്‍ ദൈവസഭ വിശ്വസ്തമായി നിലനില്‍ക്കുന്നു.

സൌദി അറേബ്യയുടെ ക്രിസ്ത്യന്‍ വളര്‍ച്ചാ നിരക്ക് ആഗോള ശരാശരിയേക്കാള്‍ 65 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോഷ്വ പ്രൊജക്ട് എന്ന സംഘടനയുടെ സ്ഥിതി വിവര കണക്കുകള്‍ ഉദ്ധരിച്ച് ബ്രൂസ് അലന്‍ എന്ന മിഷണറി സംസാരിക്കുന്നു.

ഒരു ഗവണ്മെന്റിന്റെ കീഴില്‍ സുവിശേഷം അടഞ്ഞു കിടക്കുന്നു എന്ന് കേള്‍ക്കുന്നതുകൊണ്ട് മാത്രം ജനങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല. സൌദി ഭരണകൂടം ഒരു ഇസ്ളാമിക് സമ്പൂര്‍ണ്ണ രാജവാഴ്ചയാണ്. നിങ്ങള്‍ സൌദിയില്‍ ഒരു മുസ്ളീം പിതാവിന്റെ മകനായി ജനിച്ചാല്‍ നിയമപ്രകാരം നിങ്ങളെ മുസ്ളീമായി കണക്കാക്കും. ഭൂരിഭാഗം പൌരന്മാരും മുസ്ളീങ്ങളാണ്.

മുസ്ളീങ്ങളല്ലാത്ത ഏതൊരു വ്യക്തിയും അവരുടെ മതം രഹസ്യമായി കാത്തുസൂക്ഷിക്കുന്നു. പുറത്തു പറഞ്ഞാല്‍ അവര്‍ വിവേചനത്തിനും അറസ്റ്റിനും വിധേയരാകണം. അലന്‍ പറയുന്നു.

ക്രിസ്തു അനുയായികളുടെ ചെറിയ രഹസ്യമായി ചിതറിക്കിടക്കുന്ന കൂട്ടായ്മകളുണ്ട്. ഇടയന്മാരുണ്ട് എന്നു ഞങ്ങള്‍ക്ക് അറിയാം. ഇസ്ളാമിന്റെ ജന്മസ്ഥലം പോലെയുള്ള തന്ത്രപ്രധാനമായ സ്ഥലത്ത് അവരുടെ നിര്‍ണ്ണായക പ്രവര്‍ത്തനത്തിന് അവരെ ശക്തീകരിക്കാന്‍ ഞങ്ങള്‍ക്ക് അവരോടൊപ്പം വരണം.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൌദി അറേബ്യയിലെ ജനസംഖ്യയുടെ 30 ശതമാനം സൌദികളല്ല. സൌദിയില്‍ ജോലി ചെയ്യാനായി മറ്റു രാജ്യങ്ങളില്‍നിന്നും വന്നവരാണ് അവര്‍ ‍. സൌദി പൌരന്മാരോടൊപ്പം വിദേശങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിയാത്മകവും വ്യക്തവുമായ സുവിശേഷ പ്രചാരണങ്ങള്‍ക്കുള്ള അവസരങ്ങളും ധൈര്യവും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുക. അലന്‍ പറയുന്നു.

ജോഷ്വ പ്രൊജക്ട് പ്രകാരം ആകെ ജനസംഖ്യ 37,444,000 ആണ്. 92.2 ശതമാനവും മുസ്ളീങ്ങള്‍ ‍. ക്രിസ്ത്യാനികള്‍ ആകെ 4.02 ശതമാനമാണ്. ഇതില്‍ സുവിശേഷ വിഹിത സഭക്കാര്‍ 0.53 ശതമാനം. എന്നാല്‍ വളര്‍ച്ചാ നിരക്ക് 4.3 ആണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.