ആക്രമണത്തില്‍ അത്യാസന്ന നിലയില്‍ കിടന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിച്ചു, കര്‍ത്താവ് ജീവന് തിരിച്ചു നല്കി
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഒരു സംഘം മുസ്ളീങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ 6 ദിവസം അത്യാസന്ന നിലയില്‍ കിടന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മരിച്ച് ഒരു മണിക്കൂറിനു ശേഷം കര്‍ത്താവായ യേശുക്രിസ്തു മരണത്തില്‍നിന്നും ഉയര്‍പ്പിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബൈബിള്‍സ് ഫോര്‍ മിഡ് ഈസ്റ്റ് എന്ന ക്രിസ്ത്യന്‍ സുവിശേഷ സംഘടനയിലെ മിഷണറിയായ യൂനസിന്റെ മകള്‍ ലിഡിയ (14) യെയാണ് കര്‍ത്താവ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി സ്കൂള്‍ വിട്ട് സ്വന്തം വീട്ടിലേക്കു വരുമ്പോള്‍ ഒരു സംഘം മുസ്ളീങ്ങള്‍ വിരോധം മൂലം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ലിഡിയ ബോധരഹിതയായി 6 ദിവസം അത്യാസന്ന നിലയില്‍ കിടന്നു. പിന്നീട് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ലിഡിയയുടെ ചേതനയറ്റ ശരീരം തുണിമൂടി ആശുപത്രി ജീവനക്കാര്‍ ആശുപത്രി മുറിയില്‍നിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റി.
ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിലവിളിച്ചു കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജഡം മറച്ചിരുന്ന തുണി അനങ്ങുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടു. പെട്ടന്ന് ഒരു അത്ഭുതമായി അതു സംഭവിച്ചു. ലിഡിയ തന്നെ പുതപ്പിച്ചിരുന്ന ഷീറ്റ് വലിച്ചെറിഞ്ഞ് ബഡ്ഡില്‍ എഴുന്നേറ്റു നില്ക്കുന്നു.
എല്ലാവരും ആദ്യം ഒന്നു ഞെട്ടിയെങ്കിലും ദൈവത്തിനു സ്തോത്രം പറഞ്ഞു. അപ്പോള്‍ ലിഡിയ പറഞ്ഞു; “മമ്മീ നമ്മുടെ കര്‍ത്താവ്, നമ്മുടെ ദൈവമായ കര്‍ത്താവായ യേശുക്രിസ്തു എന്നെ ജീവിപ്പിച്ചിരിക്കുന്നു. യേശു എന്നെ ജീവിതത്തിലേക്കു കൊണ്ടുവന്നു, ഞാന്‍ സൌഖ്യമുള്ളവളായിത്തീര്ന്നു. നോക്കു അവന് മേഘങ്ങളില്‍ അപ്രത്യക്ഷനായി” അവള് ആകാശത്തേക്കു വിരല്‍ ചൂണ്ടി ഇത്രയും പരഞ്ഞപ്പോള്‍ എല്ലാവരും ആഹ്ളാദം കൊണ്ട് കണ്ണു നിറഞ്ഞവരായിത്തീര്‍ന്നു വീണ്ടും ദൈവത്തെ മഹത്വപ്പെടുത്തി.
പിന്നീട് ലിഡിയ തന്നെ സംഭവം വിശദീകരിച്ചു. “ഞാന്‍ മരിച്ചിരുന്നു, ആത്മാവ് എന്റെ ശരീരത്തില്‍നിന്നും പോയി. ദൂതന്മാര് വന്ന് എന്നെ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിച്ചു. എന്നാല്‍ അതിനു മുമ്പായി യേശു എനിക്കു പ്രത്യക്ഷപ്പെട്ടു അവള് വീണ്ടും പറഞ്ഞു, “എന്റെ മക്കളുടെ പ്രാര്‍ത്ഥന കേട്ട് പേകാന്‍ എനിക്കു കഴിയില്ല, എന്റെ കണ്ണുകള്‍ എന്റെ മക്കളുടെ മേലും ചെവികള്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കും തുറന്നിരിക്കുന്നു.
അതുകൊണ്ട് ഞാന്‍ നിന്റെ ജീവിതം തിരികെ തരുന്നു. മരണം എനിക്കുള്ളത്, നീ പോകുക, എന്റെ സാക്ഷിയാകുക. പിന്നീട് അവന് എന്റെ മൂക്കില്‍ ശ്വാസം ഊതി എനിക്കു സൌഖ്യം നല്കി”. ഇത്രയും വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ മാതാവും മറ്റുള്ളവരും അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ആശുപത്രി ഡോക്ടര്‍മാരും ജീവനക്കാരെല്ലാവരും അത്ഭുതം കൂറി.
യൂനസും കുടുംബവും നേരത്തേ ഒരു യാഥാസ്ഥിതിക മുസ്ളീം കുടുംബത്തിലെ അംഗങ്ങളായിരുന്നു. യൂനസ് ഒരു അറിയപ്പെടുന്ന ഇസ്ളാമിക പണ്ഡിതന് കൂടിയായിരുന്നു. പിന്നീട് രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായതാണ്.

