പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

Breaking News India Kerala

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

ഇടുക്കി: പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിലെ പള്ളികളില്‍ 10,11,12 ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവതീ യുവാക്കളിലും പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും ഇടുക്കി രൂപത പിആര്‍ഒ ജിന്‍സ് കാരക്കാട്ടില്‍ പറഞ്ഞു.

ക്ളാസില്‍ ഒരു വിഷയം പ്രണയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. പെണ്‍കുട്ടികളെ പ്രണയിച്ചു കുരുക്കില്‍ പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൌജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു.

അതില്‍ വര്‍ഗ്ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമെന്നും രൂപത പറയുന്നു. നിരവധി കുട്ടികള്‍ പ്രണയ കുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ടില്‍ വിശദീകരിച്ചു.

ആദശര്‍മ്മയെ നായികയാക്കി സുദീപ്തോസെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരളാ സ്റ്റോറി ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് സിനിമ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ആണ്. ഈ ചിത്രം ഏപ്രില്‍ 5-നാണ് റിലീസായത്.