യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

Breaking News India Middle East

യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: യിസ്രായേലിനെതിരെ മുദ്രാവാക്യം മുഴക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൌരന്മാരോട് ഇന്ത്യ വിട്ടുപോകാന്‍ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പുഷ്കറില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ ബ്രിട്ടീഷ് പൌരന്മാരായ ലൂയിസ് ഗബ്രിയേല്‍, പെണ്‍ സുഹൃത്ത് എന്നിവര്‍ക്കാണ് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) നോട്ടീസ് നല്‍കിയത്.

യിസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നു എന്നാരോപിച്ച് മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകയുമായിരുന്നു. ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണ് പുഷ്കര്‍.

പലസ്തീനെ സ്വതന്ത്രമാക്കുക, യിസ്രായേലിനെ ബഹിഷ്ക്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിരോധിക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് രാജസ്ഥാന്‍ പോലീസ് നല്‍കുന്ന വിശദീകരണം.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ മറ്റുരാജ്യങ്ങളോട് അനാദരവ് കാണിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിസ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.