ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

Asia Breaking News Top News

ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും

ടെല്‍ അവീവ്: യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ തള്ളി യു.എസും യിസ്രായേലും.

പദ്ധതിഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളഉന്നതല്ലെന്ന് വൈറ്റ് ഹൌസും യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയും പ്രതികരിച്ചു.

ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഇച്ചകോടിയ്ക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് മൂന്നു ഘട്ടങ്ങളായുള്ള പുനരിവാസ പദ്ധതിയാണിത്.

യുദ്ധാനന്തര ഗാസയെ യിസ്രായേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമായിരിക്കും പുനര്‍ നിര്‍മ്മാണമെന്ന ട്രംപിന്റെ പ്രസ്താവനയെ രാഷ്ട്രങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ബദല്‍ മാര്‍ഗ്ഗവുമായി ഈജിപ്റ്റ് രംഗത്തെത്തിയത്.

അറബ് പദ്ധതിയെ പലസ്തീനിയിന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാന സേന ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതിയുടെ താല്‍ക്കാലിക ഭരണം ഗാസയില്‍ ഏര്‍പ്പെടുത്തണമെന്നും അറബ് ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.