പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുന്നതിനായി സംസ്ഥാന മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.
മാർച്ച് 9ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
പെന്തക്കോസ്ത്ത് ക്രൈസ്തവർ ഉൾപ്പെടെ SCCC (Scheduled Caste Converted Christians) വിഭാഗങ്ങളും മറ്റ് പരിവർത്തിത ക്രൈസ്തവ സമൂഹങ്ങളും നേരിടുന്ന വിവിധ വിഷയങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയിലേക്ക് ബിശ്വനാഥ് സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരെ അംഗങ്ങളായി നിയമിച്ചു.
ഈ കമ്മിറ്റിയാണ് പെന്തക്കോസ്ത് സമൂഹം ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പ്രശ്നങ്ങൾ പരിശോധിച്ച് സർക്കാരിന് ശിപാർശകൾ സമർപ്പിക്കുക.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സർക്കാർ സ്വീകരിക്കും.
നാളുകളായി പെന്തക്കോസ്ത് സമൂഹം ആഗ്രഹിച്ച ഈ തീരുമാനം പെന്തക്കോസ്ത് സമൂഹത്തിനിടയിൽ വലിയ പ്രതീക്ഷയും ശ്രദ്ധയും നേടിയിരിക്കുകയാണ്.

