ഓസ്ട്രോലിയായില്‍ വാക്സിന്‍ പാസ്സ്പോര്‍ട്ടിനെതിരെ 2700 ചര്‍ച്ച് നേതാക്കള്‍ പരാതി നല്‍കി

ഓസ്ട്രോലിയായില്‍ വാക്സിന്‍ പാസ്സ്പോര്‍ട്ടിനെതിരെ 2700 ചര്‍ച്ച് നേതാക്കള്‍ പരാതി നല്‍കി

Australia Breaking News

ഓസ്ട്രോലിയായില്‍ വാക്സിന്‍ പാസ്സ്പോര്‍ട്ടിനെതിരെ 2700 ചര്‍ച്ച് നേതാക്കള്‍ പരാതി നല്‍കി

ഓസ്ട്രേലിയായില്‍ കോവിഡ് 19-നെ നേരിടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ വാക്സിന്‍ പാസ്സപോര്‍ട്ടിനെതിരെ 2700 ക്രൈസ്തവ സഭാ നേതാക്കള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി സ്കോട്ട് മോറിസണു നല്‍കി.

രാജ്യത്ത് വാക്സിന്‍ പാസ്സപോര്‍ട്ട് നടപ്പാക്കുന്നതിനെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നേതാക്കള്‍ രംഗത്തു വന്നത്.

എസക്കിയേല്‍ ഡിക്ളറേഷന്‍ എന്ന പേരില്‍ തയ്യാറാക്കിയ കത്തില്‍ വാക്സിന്‍ പാസ്സപോര്‍ട്ട് സ്വീകരിക്കാന്‍ കഴിയാത്തതും രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതുമാണെന്നാണ് കത്തിലെ പ്രധാന പരാമര്‍ശം.

ഓസ്ട്രേലിയായില്‍ കോവിഡ് 19 വാക്സിനേഷന്‍ എടുത്ത പ്രായമേറിയവരില്‍ 70 ശതമാനം ആയിട്ടുണ്ട്. വാക്സിന്‍ പാസ്സപോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ മനോധൈര്യം കെടുത്തുന്നതാണെന്നും കത്തില്‍ പറയുന്നു.