'ഒരു മാസത്തെ പ്ളാന്‍ ‍' 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി

‘ഒരു മാസത്തെ പ്ളാന്‍ ‍’ 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി

Breaking News India

‘ഒരു മാസത്തെ പ്ളാന്‍ ‍’ 28 ദിവസം; ട്രായ് വടിയെടുത്തപ്പോള്‍ ടെലികോം കമ്പനികള്‍ നന്നായി

ന്യൂഡെല്‍ഹി: ഒരു മാസത്തെ പ്ളാന്‍ എന്നു പറഞ്ഞ് 28 ദിവസമാക്കി ചുരുക്കുന്ന ടെലികോം സേവന ദാതാക്കള്‍ക്കെതിരെ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വടിയെടുത്തപ്പോള്‍ എല്ലാ ടെലികോം കമ്പനികളും അനുസരണയുള്ളവരായി 30 ദിവസം കാലാവധി ഉള്ളതും ഒരേ തിയതിയില്‍ പുതുക്കാവുന്നതുമായ പ്ളാനുകള്‍ പ്രഖ്യാപിച്ചു.

മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിങ്ങില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവണത മാസങ്ങളായി നടന്നു വരികയായിരുന്നു. ഇതിനാണ് മാറ്റം ഉണ്ടായത്. 28 ദിവസത്തിലൊരിക്കല്‍ പുതുക്കുമ്പോള്‍ വര്‍ഷത്തില്‍ 13 മാസം എന്ന വിചിത്രമായ കണക്കാണ് ഇതോടെ ഇല്ലാതാകുന്നത്.

28, 56, 84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുള്ള റീചാര്‍ജ്ജ്. മാസത്തില്‍ അവസാന തീയതിയിലോ ചാര്‍ജ്ജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തീയതിയിലോ റീചാര്‍ജ്ജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന.

എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ളാന്‍ വൌച്ചര്‍ ‍, പ്രത്യേക താരിഫ് വൌച്ചര്‍ ‍, കോമ്പിനേഷന്‍ വൌച്ചര്‍ എന്നിവ 30 ദിവസ കാലാവധിയില്‍ ഉപഭേക്താക്കള്‍ക്ക് നല്‍കണം.

28 ദിവസത്തെ പ്ളാന്‍ കണക്കാക്കുമ്പോള്‍ ഒരു വര്‍ഷം ഒരു മാസത്തെ അധിത തുക ടെലികോം കമ്പനികള്‍ ഈടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.

തുടര്‍ന്നാണ് ടെലികോം താരിഫ് ഉത്തരവില്‍ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. 30, 31.

ഫെബ്രുവരി 28, 29 എന്നിങ്ങനെ വ്യത്യസ്തമായ ദിവസങ്ങളുള്ളതിനാല്‍ ഒരു മാസത്തിലെ അവസാന ദിവസം പുതുക്കുന്ന പ്ളാനുകള്‍ വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.