ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ

Breaking News Middle East

ക്രിസ്തുവിനെ സ്വീകരിച്ചതിന് ലിബിയന്‍ യുവാവിന് വധശിക്ഷ
ട്രിപ്പോളി: ലിബിയയില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യുവാവിനു കോടതി വധശിക്ഷ വിധിച്ചു.

നാലു വര്‍ഷം മുമ്പാണ് യുവാവ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. അന്ന് പോലീസ് അറസ്റ്റു ചെയ്തു മാസങ്ങളോളം കോടതികളും തടവറകളുമായി കഴിഞ്ഞു വരികയായിരുന്ന യുവാവിനെതിരായി മാധ്യമങ്ങളിലൂടെ വന്‍ പ്രചരണങ്ങളും നേരത്തെ വന്നിരുന്നു.

പടിഞ്ഞാറന്‍ ലിബിയയിലെ ഒരു കോടതിയാണ് വധശിക്ഷ വിധിച്ചത്. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.

ലിബിയയില്‍ നേരത്തെ വിവാദ മതനിന്ദാ നിയമങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ 2012-ല്‍ തിരഞ്ഞെടുക്കപ്പെട്ട ലെജിസ്ളേറ്റീവ് ബോഡി ഒരു നിയമം പാസ്സാക്കിയിരുന്നു.

ഏതെങ്കിലും വ്യക്തി ഇസ്ളാം മതം ഉപേക്ഷിച്ച് മറ്റു മതത്തില്‍ ചേര്‍ന്നാല്‍ അവര്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്. ഈ വിവാദ നിയമത്തിന്റെ മറവിലാണ് യുവാവിന് വധശിക്ഷ നല്‍കിയിരിക്കുന്നത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.