രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി

രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി

Breaking News India

രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്തില്‍ ‍, പരിഹരിക്കാന്‍ നടപടി

ന്യൂഡെല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം സമയ ബന്ധിതമായി തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി എന്‍സിഇആര്‍ടി.

സ്കൂളുകള്‍ കേന്ദ്രീകരിച്ച് മാനസിക ആരോഗ്യ ഉപദേശക സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും ഉത്ക്കണ്ഠയും മാനസിക സംഘര്‍ഷവും നേരിടുന്നതായി സര്‍വ്വേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് സ്കൂള്‍ കേന്ദ്രീകരിച്ച് മാനസികാരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കണണെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശിച്ചു.

സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും എല്ലാ കുട്ടികളുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്വമാണെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പരീക്ഷകളും പഠനവും കുട്ടികളിലെ ഉത്ക്കണ്ഠയ്ക്ക് പ്രധാന കാരണമാകുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മനോദര്‍പണ സെല്‍ രാജ്യ വ്യാപകമായി നടത്തിയ ആദ്യത്തെ മാനസീകാരോഗ്യ സര്‍വ്വേയിലെ പ്രധാന കണ്ടെത്തല്‍ ‍.

81 ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികളിലും പഠനവും പരീക്ഷയുടെ ഫലങ്ങളും ഉത്ക്കണ്ഠയ്ക്ക് കാരണമാകുന്നു.

ഉയര്‍ന്ന ക്ളാസ്സുകളിലേക്ക് പോകുന്തോറും ഇതിന്റെ വ്യാപ്തി കൂടുകയാണെന്ന് പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.