അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍

അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍

Breaking News Top News

അഞ്ചുകോടി ജനങ്ങള്‍ ആധുനിക അടിമത്വത്തില്‍ ‍: യു.എന്‍

ജനീവ; ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്വത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന.

നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപ കാലത്ത് ഇതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2030-ഓടെ ആധുനിക അടിമത്വം തുടച്ചു നീക്കാനാണ് യുഎന്നിന്റെ തീരുമാനം. എന്നാല്‍ 2016-മുതല്‍ 2021 വരെ നിര്‍ബന്ധിത വിവാഹത്തിലും തൊഴിലിലും പെട്ടവരുടെ എണ്ണം ഒരു കോടിയിലെത്തി.

കണക്കുകള്‍ പ്രകാരം 150-ല്‍ ഒരാള്‍ വീതം ആധുനിക അടിമത്വത്തിന്റെ ഇരയാകുന്നു.

കോവിഡ് മഹാമാരി മൂലം നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടതും പ്രശ്നം രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.