ഇറാനിലെ പുതിയ പ്രസിഡന്റ്; ക്രൈസ്തവര്‍ ഭീതിയില്‍

ഇറാനിലെ പുതിയ പ്രസിഡന്റ്; ക്രൈസ്തവര്‍ ഭീതിയില്‍

Breaking News Middle East

ഇറാനിലെ പുതിയ പ്രസിഡന്റ്; ക്രൈസ്തവര്‍ ഭീതിയില്‍
ടെഹ്റാന്‍ ‍: കടുത്ത ഇസ്ളാമിക് വാദിയായ ഇബ്രാഹിം റെയ്സി ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിന്റെ കണ്ണുകള്‍ ഇറാനിലേക്കായി.

എന്നും അമേരിക്കയുമായി കൊമ്പു കോര്‍ക്കുന്ന ഇറാന്റെ തലപ്പത്ത് റെയ്സി വന്നതോടെ ക്രൈസ്തവരും കടുത്ത ഭീതിയിലാണ്. രാജ്യത്ത് 10 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ ‍. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വിശ്വാസികളുണ്ടെന്നാണ് രഹസ്യ വിവരം.

കാരണം ദിനംപ്രതി നൂറുകണക്കിനു മുസ്ളീങ്ങളാണ് യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നത്. അവര്‍ രഹസ്യമായാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്.

മതം മാറിയാല്‍ ജയില്‍ശിക്ഷയും, വധശിക്ഷ വരെയും ലഭിക്കാം. റെയ്സിയുടെ വരവുകൂടിയായപ്പോള്‍ നിയന്ത്രണങ്ങളും പീഢനങ്ങളും വര്‍ദ്ധിക്കുമെന്നാണ് ഇറാനിലെ ക്രൈസ്തവര്‍ ഭയപ്പെടുന്നത്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

3 thoughts on “ഇറാനിലെ പുതിയ പ്രസിഡന്റ്; ക്രൈസ്തവര്‍ ഭീതിയില്‍

Comments are closed.