ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതായി യു.എസ്.; നിഷേധിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് യു.എസ്. അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണ സംവിധാനം കൂട്ടുനില്‍ക്കുന്നതായാണ് വെളിപ്പെടുത്തല്‍ . റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മുമ്പ് പുറത്തു വിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തമാസം യു.എസ്.
സന്ദര്‍ശിക്കാനിരിക്കെ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണണെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവര്‍ത്തനം, ഹിജാബ് ധരിക്കല്‍ , ഗോവധം തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി മുസ്ളീം, ക്രിസ്ത്യന്‍ , ദളിത്, സിഖ്, ആദിവാസികള്‍ തുടങ്ങിയവരെ അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍ .
റിപ്പോര്‍ട്ട് പക്ഷപാതപരവും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദ്രം ബഗ്ജി അഭിപ്രായപ്പെട്ടു.
ഞങ്ങള്‍ യു.എസുമായുള്ള ബന്ധത്തെ വിലമതിക്കുന്നു. ആശങ്കയുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

