ചൈനയില്‍ ബൈബിള്‍ പഠനം; തടവിലായ 5 വിശ്വാസികള്‍ക്ക് മോചനം
ബീജിംഗ്: ചൈനയില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായിരുന്ന 5 വിശ്വാസികള്‍ക്ക് മോചനം ലഭിച്ചു.
യുന്നാന്‍ പ്രവിശ്യയിലെ ഒരു ആരാധനാ കേന്ദ്രത്തില്‍ ബൈബിള്‍ ക്ളാസ്സില്‍ പങ്കെടുത്ത ഇവരെ 2022 ആഗസ്റ്റിലാണ് അറസ്റ്റു ചെയ്തത്. യുന്നാനിലെ നുജിയാങ് ലിസൃി ഏരിയായില്‍ അനധികൃതമായി ഒത്തുചേര്‍ന്നു എന്ന പേരിലാണ് അധികാരികള്‍ അറസ്റ്റു ചെയ്തത്.
സ്ഥലവാസികളായ വാങ്ഷന്‍പിങ്, നുസാങ്ഡെങ്, സാന്‍ ലുവോബോ, ഹുവാ ഫിയൂഷിയ, ഡേങ് മെഗ്രു സ്വദേശികളായ രണ്ടു വനിതകള്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേരെയാണ് മെയ് 7-നു പ്രാദേശിക കോടതി ജാമ്യം അനുവദിച്ചത്.
രാജ്യദ്രോഹത്തിനുവേണ്ടിയായിരുന്നു ഒത്തുകൂടിയതെന്നാണ് അധികാരികളുടെ ഭാഷ്യം.
എന്നാല്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും സൌജന്യ ബൈബിള്‍ സംഗീത പഠനത്തിനും വേണ്ടിയാണ് ഒത്തുകൂടിയതെന്ന് ജയില്‍ മോചിതരായവര്‍ പറഞ്ഞു.

