യു പി എഫ് ഷാര്‍ജ സ്റ്റുടെന്റ് ക്യാമ്പ് അവസാനിച്ചു
ഷാര്‍ജ: സംഘാടക മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്വം കൊണ്ടും പ്രശംസ പിടിച്ചു പറ്റി “യു പി എഫ് ഷാര്‍ജ സ്റ്റുടെന്റ് ക്യാമ്പ് 2015″ അവസാനിച്ചു.
ഏകദേശം 700 ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഇവാ. റെനി വെസ്ലി , ഡേവിസ് എബ്രഹാം , ഇവാ. റെനി ജോസഫ് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിച്ചു. 140 കുട്ടികള്‍ തങ്ങളുടെ ജീവിതം കര്‍ത്താവിനായ് സമര്‍പ്പിക്കുന്ന അനുഗ്രഹ മുഹൂര്‍ത്തത്തിനും ഈ ക്യാമ്പ് വേദിയായി.
പാസ്റ്റെര്‍ രാജന്‍ എബ്രഹാം, പാസ്റ്റെര്‍ ഷിബു മുണ്ടപ്ലാക്കല്‍, ബ്രദര്‍ സാം അടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റീ ക്യാമ്പിന്റെ വിജയകരമായ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

