ക്രിസ്ത്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപ്പിടുത്തം

ക്രിസ്ത്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപ്പിടുത്തം

Breaking News Global Top News

ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്യാമ്പില്‍ തീപ്പിടുത്തം; 15 മരണം
ധാക്ക: ബംഗ്ളാദേശില്‍ പീഢിതരായ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ അഗ്നിബാധയില്‍ 15 പേര്‍ മരിച്ചു.

തെക്കു കിഴക്കന്‍ ബംഗ്ളാദേശിലെ കോക്സിലെ ബസാര്‍ സിറ്റിയില്‍ ക്യാമ്പിലാണ് മാര്‍ച്ച് 22 നു നടന്ന അഗ്നിബാധയില്‍ ആള്‍നാശമുണ്ടായത്. ഇവിടത്തെ 5 സെക്ഷനുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളാണ്.

മുള, പ്ളാസ്റ്റിക് മുതലായവകൊണ്ടു നിര്‍മ്മിച്ച 45,000 പേരോളം താമസിക്കുന്ന ക്യാമ്പുകളില്‍നിന്നും മാറേണ്ടിവന്നു. മരണം കൂടാതെ നൂറുകണക്കിനു ആളുകള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.

സംഭവത്തെത്തുടര്‍ന്ന് ആയിരങ്ങള്‍ താമസിക്കുന്ന കൂടാരങ്ങള്‍ അഗ്നിക്കിരയാകുകയും ഉണ്ടായി. കോക്സ് ബസാറില്‍ മാത്രം ഏകദേശം 10 ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.

ഇവരോടൊപ്പം നൂറുകണക്കിനു റോഹിംഗ്യ ക്രൈസ്തവരും താമസിക്കുന്നുണ്ടായിരുന്നു. മ്യാന്‍മറില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരാണ് റോഹിംഗ്യകള്‍ ‍. ഇവരില്‍ ചില ക്രൈസ്തവരുമുണ്ട്. സംഭവത്തില്‍ അധികാരികള്‍ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.