ക്രൈസ്തവ സഭകള്‍ പണക്കൊഴുപ്പില്‍

ക്രൈസ്തവ സഭകള്‍ പണക്കൊഴുപ്പില്‍

Breaking News India Kerala

ക്രൈസ്തവ സഭകള്‍ പണക്കൊഴുപ്പില്‍ ‍
ചര്‍ച്ച് ആക്ട് നടപ്പാക്കണണെന്ന് ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കുറീലോസ്
തൃപ്പൂണിത്തുറ: ഭൂരിഭാഗം ക്രൈസ്തവ സഭയുടെയും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഇല്ലെന്നും ഇതിനു പരിഹാരമായി ജസ്റ്റിസ് വി.ആര്‍ ‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി രൂപം നല്‍കിയ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ട് 2009 നടപ്പിലാക്കണമെന്നും കേരളാ ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മോര്‍ കുറിലോസ് ആവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ തൃപ്പൂണിത്തുറ ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളാ ചര്‍ച്ച് ആക്ട് ബില്‍ ചര്‍ച്ചാ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് ആത്മീയ ശുദ്ധീകരണം ആവശ്യമാണെന്നും പണക്കൊഴുപ്പിന്റെ രോഗാതുരമായ അവസ്ഥയാണ് ഇന്ന് പല സഭകള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത-സമുദായ നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കുന്നവരല്ല വിശ്വാസികളെന്നു ഉപതിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കു മത, സമുദായ നേതാക്കന്മാരെ പേടിയാണെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു നവംബര്‍ 27-നു ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

2 thoughts on “ക്രൈസ്തവ സഭകള്‍ പണക്കൊഴുപ്പില്‍

Comments are closed.