തമിഴ്നാട്ടില്‍ ഹൌസ് ചര്‍ച്ചുകള്‍ക്ക് കടിഞ്ഞാണിട്ട് ഭരണകൂടം

തമിഴ്നാട്ടില്‍ ഹൌസ് ചര്‍ച്ചുകള്‍ക്ക് കടിഞ്ഞാണിട്ട് ഭരണകൂടം

Breaking News India

തമിഴ്നാട്ടില്‍ ഹൌസ് ചര്‍ച്ചുകള്‍ക്ക് കടിഞ്ഞാണിട്ട് ഭരണകൂടം
തിരുപ്പൂര്‍ ‍: തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ വീടുകളില്‍വച്ചു നടത്തപ്പെടുന്ന പെന്തക്കോസ്തു ആരാധനാ കൂട്ടങ്ങള്‍ക്ക് തടയിട്ട് ജില്ലാ ഭരണകൂടം.

സ്വന്തമായി വസ്തുവോ ആരാധനാലയങ്ങളോ ഇല്ലാത്ത നൂറുകണക്കിനു പെന്തക്കോസ്തു സഭാ ആരാധനാ കൂട്ടങ്ങളാണ് വിശ്വാസികളുടെയോ പാസ്റ്റര്‍മാരുടെയോ ഭവനങ്ങളിലും മറ്റു കെട്ടിടങ്ങളിലുമായി നടത്തപ്പെടുന്നത്. ഇവയെ ഹൌസ് ചര്‍ച്ചുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ആരാധനാ കൂട്ടങ്ങള്‍ നിറുത്തി വെയ്ക്കാന്‍ തിരുപ്പൂര്‍ ജില്ലാ പോലീസ് മന്ത്രാലയമാണ് ഉത്തരവിട്ടത്.

ജില്ലയിലെ അനുവേര്‍ പാളയം, വേളമ്പാളയം, കാങ്ങിയാം തുടങ്ങിയ നിരവധി ഗ്രാമങ്ങളില്‍ വീടുകളില്‍ നടത്തപ്പെടുന്ന സഭാ ആരാധനകളാണ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പെന്തക്കോസ്തല്‍ ചര്‍ച്ചസിന്റെ നേതാവായ റവ. വിജയ കുമാര്‍ പറഞ്ഞു. സ്വന്തം ഭവനങ്ങളിലെ നാലു ചുവരുകള്‍ക്കിടയില്‍ നടത്തപ്പെടുന്ന കൂട്ടായ്മകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുന്നത് ചെറിയ സഭാ കൂട്ടങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കുവാനും ആരാധിക്കുവാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തരുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടികള്‍ തെറ്റാണെന്നും റവ. വിജയകുമാര്‍ പറഞ്ഞു. ഹിന്ദു മതമൌലികവാദികളുടെ ശബ്ദമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ മാറിയതായി ക്രൈസ്തവര്‍ ആരോപിക്കുന്നു.

1 thought on “തമിഴ്നാട്ടില്‍ ഹൌസ് ചര്‍ച്ചുകള്‍ക്ക് കടിഞ്ഞാണിട്ട് ഭരണകൂടം

  1. Pingback: order chloroquine

Comments are closed.