ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

ചേനയുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ നാട്ടിലെ കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചേന. ഇതിന്റെ തണ്ടും ഇലകളുമെല്ലാം ഭക്ഷ്യപ്രധാനമാണെന്നു മാത്രമല്ല ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്.

ചേനയില്‍ അടങ്ങിയിട്ടുള്ള മിനറല്‍സും കാത്സ്യവും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കു സഹായിക്കുന്നു. ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകള്‍ ശരീര കോശങ്ങളുടെ ഗ്ളൂക്കോസ് ആഗീരണം കുറയ്ക്കും.

ഇതില്‍ ഗ്ളൈസമിക് തീരെ കുറവായതിനാല്‍ ചേന കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹന പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു.

ഇതു കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഗ്ളൂക്കോമെനന്‍ എന്ന ഘടകം രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതാണ്.

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. ചേന വറുത്തു കഴിക്കുന്നത് കഴിവതും ഒഴിവാക്കണം.

ഇത് പുഴുക്കുവച്ചു കഴിക്കുന്നത് വളരെ നല്ലതാണ്.