കടലയുടെ ആരോഗ്യ ഗുണങ്ങള്‍

കടലയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News

കടലയുടെ ആരോഗ്യ ഗുണങ്ങള്‍

നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്ന ഒരു പയറുവര്‍ഗ്ഗമാണ് കടല. ഫോളേറ്റ്, ഫോസ്ഫറസ്, അയണ്‍ ‍, മാംഗനീസ് എന്നീ നിരവധി ധാതുക്കള്‍ കടലയില്‍ അടങ്ങിയിട്ടുണ്ട്.

അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ കടല കഴിക്കുന്നത് സഹായകരമായിരിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദിവസ,വും കടല നല്‍കുന്നത് അവരുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇതില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു.

കടലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്, ഫൈബര്‍ ‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇതിലെ കാര്‍ബോ ഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

സസ്യാഹാരികള്‍ക്ക് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ കടല നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടികൊഴിച്ചില്‍ തടയാനും കടല സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.